തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച മുതൽ വ്യാപകമായി റേഷൻ കടകൾ അനിശ്ചിതമായി അടച്ചിടും. കമ്മീഷന്‍ തുക സര്‍ക്കാര്‍ പൂര്‍ണമായി നല്‍കാത്തില്‍ പ്രതിഷേധിച്ചാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശശി തരൂർ വിഷയത്തിൽ പരസ്യ പ്രസ്താവനകൾക്ക് വിലക്ക്; പാർട്ടിയുടെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ലെന്ന് കെപിസിസി


കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുകയിൽ 49 ശതമാനമേ നല്‍കാനാകൂയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മാത്രമല്ല കുടിശ്ശിക എന്ന് നല്‍കുമെന്ന് ഉത്തരവിൽ ഇല്ല. ഈ സാഹചര്യത്തിലാണ് സിഐടിയു, എഐടിയുസി തുടങ്ങിയ ഇടത് അനുകൂല സംഘടനകൾ അടിയന്തര യോഗം ചേർന്ന് കടയടപ്പ് സമരം തുടങ്ങാനുള്ള തീരുമാനം എടുത്തത്. ഒക്ടോബറിൽ റേഷൻ വിതരണം നടത്തിയ വാകയിൽ സർക്കാർ വ്യാപാരികൾക്ക് 29 കോടി 51 ലക്ഷം രൂപ നൽകണം അതിന്റെ 49 ശതമാനം മാത്രം നൽകാനാണ് സർക്കാർ തീരുമാനം. ഈ ഉത്തരവാണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നൽകിയത്.  


Also Read: Richest Zodiac Sign: ജന്മം കൊണ്ടേ കോടിപതികൾ ആയിരിക്കും ഈ രാശിക്കാർ, കുബേരന്റെ അനുഗ്രഹം ഇവർക്ക് എപ്പോഴും ഉണ്ടാകും! 


അതായത് സർക്കാർ 51 ശതമാനം കമ്മീഷന്‍ തടഞ്ഞുവയ്ക്കുകയാണെന്നാണ് സംഘടനകള്‍ പറയുന്നത്. സമര നോട്ടീസ് ഇന്ന് സര്‍ക്കാരിന് നല്‍കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചു. റേഷന്‍ വ്യാപാരികളുടെ വിവിധ സംഘടനകളുമായി യോഗം ചേര്‍ന്നാണ് സമരപ്രഖ്യാപനം നടത്തിയിരിക്കുന്നത്.  വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്നതിനിടെയാണ് റേഷൻ വ്യാപാരികൾ കൂടി സമരത്തിലേക്ക് നീങ്ങുന്നത് എന്നത് ചിന്തിക്കേണ്ടതാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ