മൂന്നാർ: അരയും തലയും മുറുക്കി സി.പി.എം ഇടുക്കി നേതൃത്വവും എതിർ വശത്ത് സി.പി.എം സംസ്ഥാന നേതൃത്വവും നേർക്കു നേർ  നെഞ്ചും വിരിച്ച് നിൽക്കുന്നത് രവീന്ദ്രൻ പട്ടയത്തിൻറെ പേരിലാണ്. ഒരു പേരിൽ ഒരാൾക്ക് പട്ടയം ഉണ്ടാക്കാൻ പറ്റുമോ എന്ന ചോദ്യത്തിലാണ് രവീന്ദ്രൻ പട്ടയത്തിൻറെ കഥയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് അൽപ്പം രസകരമായ കഥയാണ് ദേവികുളം അഡീഷനൽ തഹസിൽദാർ ആയിരുന്ന എം.ഐ. രവീന്ദ്രനാണ് രവീന്ദ്രൻ പട്ടയങ്ങളിലെ ആ രവീന്ദ്രൻ. 1999-ൽ ഇ-കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് രവീന്ദ്രൻ എന്ന തഹസിൽദാർ അദ്ദേഹത്തിൻറെ ഒപ്പിട്ട് പട്ടയങ്ങൾ നൽകുന്നത്.


Also ReadKerala Covid Update| തെല്ല് കുറവില്ലാതെ കണക്കുകൾ സംസ്ഥാനത്ത് 41,668 പേര്‍ക്ക് കോവിഡ്, റിപ്പോർട്ട് ചെയ്തത് 73 മരണങ്ങൾ


531 പട്ടയങ്ങളാണ് താൻ കൊടുത്തതെന്ന് രവീന്ദ്രൻ പറയുന്നു. 4251 ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ വിതരണം ചെയ്യപ്പെട്ടത്.ഇവ മുഴുവൻ വ്യാജപ്പട്ടയങ്ങളാണെന്നും, അല്ലെന്നും, ഭാഗികമായി വ്യാജപ്പട്ടയങ്ങളാണെന്നും ഒക്കെ പറയുന്നുണ്ട്. മൂന്നാർ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദൗത്യസംഘത്തിന് ഈ പട്ടയങ്ങളിൽ ഒന്നുപോലും അസാധുവാക്കാനുമായിരുന്നില്ല. 


രവീന്ദ്രൻ 530 പട്ടയങ്ങളാണ് കൊടുത്തിട്ടുള്ളതെങ്കിലും, ആയിരക്കണക്കിനു പട്ടയങ്ങൾ രവീന്ദ്രന്റെ കള്ളയൊപ്പിട്ട്‌ ദേവികുളം താലൂക്കിൽ വിതരണം ചെയ്‌തിരുന്നതായി വിജിലൻസ്‌ കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് 2019-ൽ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനും നടപടികളുമായി മുന്നോട്ട് പോവാനും സർക്കാർ തീരുമാനിച്ചു. സി.പി.എം, സി.പി.ഐ പാർട്ടി ഒാഫീസുകൾ അടക്കം ഇത്തരം വ്യാജ പട്ടയങ്ങളിൽ  ഇരിക്കുന്നതാണെന്നാണ് സത്യം.


Also Read: Viral Video: പോത്തിനെ വേട്ടയാടാൻ എത്തിയ സിംഹത്തിന് കിട്ടി മുട്ടൻ പണി! 


തിങ്കളാഴ്ച മുതൽ നടപടിയുമായി മുന്നോട്ട് പോവാൻ ഇടുക്കി ജില്ലാ കളക്ടറിന് സർക്കാർ നിർദ്ദേശമുണ്ട്. പട്ടയം നഷ്ടമാവുന്നവർ പുതിയ പട്ടയത്തിന് ദേവികുളം തഹസിൽദാർക്ക് അപേക്ഷ നൽകണം. അവിടെയും പ്രശ്നം തീരുന്നില്ല. സി.പി.എം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും തമ്മിൽ വിഷയത്തിൽ ഇടഞ്ഞാൽ അത് പിന്നെയും പ്രശ്നം വഷളാക്കും. ഇടുക്കിയിൽ പാർട്ടിക്ക് മറ്റൊരു നിലപാടാണെന്ന ഭാവം എം.എം മണി തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.