ന്യൂഡൽഹി: Kerala Bank: കേരള ബാങ്കിന്  48 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). 1949 ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 19ാം വകുപ്പ്, ബുള്ളറ്റ് റീപേപെയ്‌മെന്റ് (വായ്പ കാലാവധിയുടെ അവസാനം പലിശയും മുതലും അടയ്ക്കുന്ന രീതി) വ്യവസ്ഥയിൽ നൽകുന്ന സ്വർണ വായ്പകൾ സംബന്ധിച്ച ചട്ടം എന്നിവ പാലിക്കാതിരുന്നതിനാണ് കേരള ബാങ്കിനെതിരെ ഇത്തരമൊരു നടപടിയുമായി ആർബിഐ രംഗത്തെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തെരുവ് നായ്ക്കളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും 


നബാർഡ് (നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റ്) നടത്തിയ പരിശോധനയിലാണ് ഈ വീഴ്ചകൾ കണ്ടെത്തിയത്. സഹകരണ ബാങ്കുകൾ ഇതര സഹകരണ സംഘങ്ങളിൽ ഓഹരി കൈവശം വയ്ക്കുന്നത് സംബന്ധിച്ച വ്യവസ്ഥകളിൽ (19ാം വകുപ്പ്) വീഴ്ചയുണ്ടായതായി ആർബിഐ ചൂണ്ടിക്കാട്ടി.  മാത്രമല്ല ബുള്ളറ്റ് തിരിച്ചടവ് രീതിയിൽ അനുവദിക്കാവുന്ന സ്വർണ വായ്പകളുടെ അളവ് പരിമിതപ്പെടുത്തുന്ന ആർബിഐ നിർദേശങ്ങൾ പാലിക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കാരണം കാണിക്കൽ നോട്ടിസ് ആർബിഐ നൽകിയിരുന്നു. ഇതിന് കേരള ബാങ്കിന്റെ മറുപടി കൂടി കേട്ട ശേഷമാണ് ആർബിഐ പിഴ ചുമത്തിയത്.


കേരളത്തിൽ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായ എൽടിടിഇ അനുകൂലികൾ!


 തമിഴ്‌നാടിന് അർഹമായ വെള്ളം വിട്ടു കിട്ടാനായി കേരളത്തിൽ ​ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി എൻഐഎ അറസ്റ്റു ചെയ്ത എൽടിടിഇ അനുകൂലികളുടെ മൊഴി.  സേലം സ്വദേശികളായ നവീൻ ചക്രവർത്തി, സഞ്ജയ് പ്രകാശ് എന്നിവരാണ് എൻഐഎയുടെ പിടിയിലായത്. തമിഴ്നാടിന് അർഹമായ വെളളം വിട്ടുകിട്ടുന്നതിന് വേണ്ടി കേരളത്തിൽ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്. ഇതിനായി വേൾഡ് തമിഴ് ജസ്റ്റിസ് കോടതി (ഡബ്ല്യുടിജെസി) എന്ന പേരിൽ ഗറില്ലാ പ്രസ്ഥാനം ആരംഭിക്കാൻ നീക്കമുണ്ടായിരുന്നതായും ഇവർ മൊഴി നൽകിയെന്നാണ് സൂചന.


Also Read: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ 


തമിഴ്‌നാട്ടിലെ വാണിജ്യ സ്ഥാപനങ്ങൾക്കും പ്രമുഖ നേതാക്കൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ അറസ്റ്റ്. കഴിഞ്ഞ 7 ന് ദേശീയ അന്വേഷണ ഏജൻസി എൽടിടിഇ അനുകൂലികൾക്കായി സേലത്തും ശിവഗംഗയിലും നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.  ശേഷം ഇവരുടെ താമസസ്ഥലത്ത് എൻഐഎ നടത്തിയ റെയ്ഡിൽ എൽടിടിഇയെ കുറിച്ചുള്ള പുസ്തകങ്ങൾ, കൊല്ലപ്പെട്ട നേതാവ് പ്രഭാകരൻ ഉൾപ്പെടെയുള്ള എൽടിടിഇ നേതാക്കളുടെ ഫോട്ടോകൾ, വെടിമരുന്ന്, സ്‌ഫോടകവസ്തുക്കൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബില്ലുകൾ, കാട്ടിൽ കഴിയാനുളള കിറ്റുകൾ, സയനൈഡിന് പകരമായി ഉപയോ​ഗിക്കുന്ന വിഷ ചെടികൾ, വിത്തുകൾ എന്നിവ കണ്ടെത്തുകയായിരുന്നു.   


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.