R Sreelekha| സേനക്ക് എന്തു കൊണ്ട് ചീത്തപ്പേര്? മോശമായ പെരുമാറ്റം, ശംഖുമുഖം അസി.കമ്മീഷ്ണറിനെതിരെ മുൻ ഡി.ജി.പി ആർ.ശ്രീലേഖ
ഇത്തരം സ്ത്രീകൾ പറയുന്ന കഥകൾ കേട്ട് തന്നെ ഫോണിൽ വിളിക്കരുതെന്ന് എ.സി.പി പറഞ്ഞതായി ശ്രീലേഖ
തിരുവനന്തപുരം: ഫോണിൽ പരാതി അറിയിക്കാനായി വിളിച്ച തന്നോട് ശംഖുമുഖം എ.സി.പി മോശമായി പെരുമാറിയെന്ന് മുൻ ഡി.ജി.പി ആർ.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതി അറിയിക്കാനായി വിളിച്ച തന്നോട് അസി.കമ്മീഷ്ണർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ശ്രിലേഖ പോസ്റ്റ് ചെയ്ത ഫേസ്ബുക്കിൽ പറയുന്നു.
ഇത്തരം സ്ത്രീകൾ പറയുന്ന കഥകൾ കേട്ട് തന്നെ ഫോണിൽ വിളിക്കരുതെന്ന് എ.സി.പി പറഞ്ഞതായി ശ്രീലേഖ പോസ്റ്റിൽ പറയുന്നു. പരാതി നൽകാൻ താൻ ക്രമസമാധന ചുമതലയുള്ള എ.ഡി.ജി.പിയെ വിളിച്ചിരുന്നെന്നും ഫോണെടുത്തില്ലെന്നും പോസ്റ്റിലുണ്ട്.
വലിയ തുറ പോലീസിൽ നിന്നും പരാതിക്കാരിയായ ലിജിക്ക് വലിയ ഭീക്ഷണി നേരിടുന്നുണ്ടെന്നും മക്കൾക്കൊപ്പം വീട്ടിൽ നിന്നും ഇറക്കി വിടൽ ഭീക്ഷണി നേരിടുന്നുവെന്നും പോസ്റ്റിലുണ്ട്. ഇനി ലിജി ആത്മഹത്യയിലേക്ക് തിരിയുമോ എന്ന് പേടിയുണ്ടെന്നും പോസ്റ്റിലുണ്ട്.
പോലീസിന് എന്തുകൊണ്ടാണ് ഇത്തരമൊരു മോശം പ്രതിച്ഛായ എന്നറിയുമോ എന്ന് ചോദിച്ചാണ് ശ്രീലേഖ പോസ്റ്റ് ആരംഭിക്കുന്നത്. അതേസമയം പോലീസിൽ നിന്നും ഇത് വരെ ഒൗദ്യോഗികമായ വിശദീകരണങ്ങൾ ഒന്നും തന്നെ പോലീസ് നൽകിയിട്ടില്ല.
Also Read: Tribute to Bipin Rawat | ബിപിൻ റാവത്തിന് ആദരം, ജീവൻ തുടിക്കുന്ന ചിത്രം ഇലയിൽ ചെയ്തെടുത്ത് കലാകാരൻ
നേരത്തെ ഒാൺലൈൻ പർച്ചേസിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതി പോലീസ് സ്വീകരിച്ചില്ലെന്ന് കാണിച്ച് മ്യൂസിയം പോലീസിനെതിരെയും നേരത്തെെ ശ്രീലേഖ ഇത്തരത്തിൽ പരാതി ഉന്നയിച്ചത് വലിയ ചർച്ചയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...