തിരുവനന്തപുരം: പി ജെ കുര്യനെതിരെ നടപടി വേണമെന്ന് ടി എൻ പ്രതാപൻ എം.പി. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയെ വിമർശിച്ചതിൽ കെ വി തോമസിനെതിരെ നടപടി വേണമെന്നുള്ള ആവശ്യവും പ്രതാപൻ ഉയർത്തി. അതേസമയം, വ്യക്തിപരമായ കാരണങ്ങളാൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വിട്ടു നിൽക്കുന്നതായി പിജെ കുര്യൻ അറിയിച്ചിരുന്നു. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി തോമസിനും ഇന്നത്തെ യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാദങ്ങൾക്കിടയിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമ്പോൾ കെ വി തോമസിനും പി ജെ കുര്യനുമെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യമാണ് കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നത്. കോൺഗ്രസിലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ശക്തമാക്കാനുള്ള നടപടികൾക്കൊപ്പം തന്നെ പുനഃസംഘടനാ വിഷയത്തിലുള്ള പാർട്ടിയുടെ നിലപാടുകളും രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ചയാകുന്നുണ്ട്.


രാവിലെ ഇന്ദിരാഭവനിൽ തുടങ്ങിയ രാഷ്ട്രീയകാര്യ സമിതിയിലെ ചർച്ചകളും കൂടിയാലോചനകളും പുരോഗമിക്കുകയാണ്. നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച കെ.വി തോമസിനും പി.ജെ കുര്യനുമെതിരെ ശക്തമായ നടപടി വേണമെന്നാണ് ടി എൻ പ്രതാപൻ ആവശ്യപ്പെട്ടിരിക്കുന്നത്. 


പി.ജെ.കുര്യൻ രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് മനപ്പൂർവ്വം മാറി നിന്നുവെന്നാണ് ടി എൻ പ്രതാപൻ പറയുന്നത്. പാർട്ടിയിൽ നിന്ന് സ്ഥാനമാനങ്ങൾ നേടിയതിനു ശേഷം നേതൃത്വത്തിനെതിരെ രംഗത്ത് വരുന്ന പ്രവണതയാണ് ഇതിലൂടെ പ്രകടമാകുന്നത്. കുര്യനെതിരെ നടപടിക്ക് ശുപാർശ ചെയ്യണമെന്നും പ്രതാപൻ മാധ്യമങ്ങളോട് പറഞ്ഞു.


അതേസമയം, തന്നെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുകയാണ് കെ.പി.സി.സി നേതൃത്വത്തിന്റെ ലക്ഷ്യമെന്നാണ് കെ.വി.തോമസിൻ്റെ പ്രതികരണം. വളരെ നേരത്തെ ഈ ശ്രമം തുടങ്ങിയിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് എഐസിസിയാണ്. കോണ്‍ഗ്രസിനെ ബലഹീനമാക്കാനാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ ശ്രമം. ഖദർ ഇട്ടാൽ മാത്രം കോൺഗ്രസാകില്ലെന്നും ഇങ്ങനെയൊരു നേതൃത്വം കേരളത്തില്‍ വേണോ എന്ന് നേതൃത്വം ആലോചിക്കണമെന്നും കെ വി തോമസ്  വ്യക്തമാക്കിയിരുന്നു.


തന്നെക്കാള്‍ പ്രായമുള്ളര്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇപ്പോഴുമുണ്ട്. സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തന്‍റെയും കെ.സുധാകരന്‍റെയും സാമ്പത്തികം അന്വേഷണത്തിന് വിധേയമാക്കണം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടിയത് താന്‍ മാത്രമല്ലെന്നും നിരവധി നേതാക്കൾ സ്ഥാനമാനങ്ങൾ വഹിച്ചിട്ടുണ്ടെന്ന് കെ.വി.തോമസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.