സ്വന്തം നഗ്ന ശരീരം മകന് ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിൻ്റെ വിഡിയോ ദൃശ്യം പകർത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഡിയോ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സൈബർ ഡോമിന്റെ നിർദേശത്തിൽ എറണാകുളം സൗത്ത് പൊലീസ്, പോക്സോ, ജുവനൈൽ ജസ്റ്റിസ്, ഐടി ആക്ടുകൾ പ്രകാരം എടുത്ത കേസിലാണ് രഹ്ന(Rehana Fathima) മുൻകൂർ ജാമ്യം തേടിയത്. ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.വി. അരുൺ പ്രകാശ് തിരുവല്ല പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും കേസെടുത്തിരുന്നു.


Also Read:കമ്പനിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തി... രഹ്നയോട്‌ ക്വാര്‍ട്ടേഴ്സ് ഒഴിയാൻ BSNL


തുടർന്ന് എറണാകുളം സൗത്ത് സിഐ അനീഷ് രഹ്നയുടെ വീട്ടിലെത്തി പരിശോധന നടത്തുകയും ചിത്ര രചനയ്ക്ക് ഉപയോഗിച്ച പെയിന്റുകളും ബ്രഷും ഉൾപ്പടെ പിടിച്ചെടുക്കുകയും, രഹ്നയുടെ കുട്ടികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ് സാധ്യത മുൻകൂട്ടി മുൻകൂർ ജാമ്യാപേക്ഷ നൽകുകയായിരുന്നു.