ശബരിമല: ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിജിപിയും ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസും നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. എന്നാൽ രാത്രി സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്ന ന്ന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് പൊലീസ് വ്യക്തമാക്കി.


അതേസമയം, സന്നിധാനത്ത് നെയ്യഭിഷേകത്തിനായി പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഷേകം ചെയ്യേണ്ട തീർത്ഥാടകർ രാത്രി 12 മണിക്ക് നിലയ്ക്കലിലെത്തണം. ഒരു മണിക്കൂറിന് ശേഷം, ഒരു മണിയ്ക്ക്, പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പൊലീസ് ഈ തീര്‍ത്ഥാടകരെ കയറ്റിവിടും. നട തുറക്കുമ്പോൾ ദർശനവും അഭിഷേകവും കഴിഞ്ഞ് ഇവര്‍ക്ക് പമ്പയിലേക്ക് മടങ്ങാം. 


സന്നിധാനത്ത് പടി പൂജയുള്ള ഭക്തര്‍ക്ക് രാത്രി സന്നിധാനത്ത് തങ്ങാം. വൈകല്യമുള്ളവർക്കും വൃദ്ധർക്കും സന്നിധാനത്ത് തങ്ങുന്ന കാര്യത്തിൽ ഇളവ് ഉണ്ടാകും. എന്നാല്‍ മുറികൾ അനുവദിക്കുന്ന കാര്യത്തിൽ പൊലീസിന് നിയന്ത്രണം തുടരാമെന്നും ചര്‍ച്ചയില്‍ ധാരണയായി.  


മുന്‍പ്, സന്നിധാനത്ത് നിയന്ത്രണങ്ങളേർപ്പെടുത്തുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ദേവസ്വംബോർഡ് രംഗത്തു വന്നിരുന്നു. രാത്രി പത്ത് മണിയ്ക്ക് ശേഷം അപ്പം, അരവണ കൗണ്ടറുകൾ അടയ്ക്കണമെന്നും 11 മണിയ്ക്ക് ശേഷം അന്നദാന കേന്ദ്രങ്ങളും അടയ്ക്കണമെന്നുമായിരുന്നു നേരത്തേ പൊലീസ് നൽകിയ നിർദേശം. ഇതിനെതിരെ വാർത്താസമ്മേളനത്തിൽ ദേവസ്വംബോർഡ് പ്രസിഡന്‍റ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 


ഇതേത്തുടർന്ന് നിർദേശങ്ങൾ ഡിജിപി തിരുത്തി. എന്നാൽ രാത്രി നിയന്ത്രണങ്ങൾ തുടരുമെന്നായിരുന്നു ഇന്നലെയും പൊലീസ് നിലപാട്. എന്നാൽ ഇന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ കൂടി എതിർപ്പ് അറിയിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ചെറിയ ഇളവ് നൽകാൻ പൊലീസ് തയ്യാറായിരിക്കുന്നത്. 


നേരത്തേ, സന്നിധാനത്ത് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ദേവസ്വംബോര്‍ഡ് രംഗത്തു വന്നിരുന്നു. രാത്രി പത്ത് മണിയ്ക്ക് ശേഷം അപ്പം, അരവണ കൗണ്ടറുകള്‍ അടയ്ക്കണമെന്നും 11 മണിയ്ക്ക് ശേഷം അന്നദാനകേന്ദ്രങ്ങളും അടയ്ക്കണമെന്നുമായിരുന്നു നേരത്തേ പൊലീസ് നല്‍കിയ നിര്‍ദേശം. ഇതിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.


പൊലീസ് നിർദേശിച്ച ചില നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്ന് ദേവസ്വംബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ദേശങ്ങള്‍ ഡിജിപി തിരുത്തി. എന്നാല്‍ ഇന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൂടി എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ചെറിയ ഇളവ് നല്‍കാന്‍ പൊലീസ് തയ്യാറായിരിക്കുന്നത്.


പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസി‍‍ഡന്റ് എ പത്മകുമാര്‍ ഇന്ന് മുഖ്യമന്ത്രിയുമായും ഡിജിപി ലോക്‌നാഥ് ബഹ്‌റയുമായും കൂടിക്കാഴ്ച നടത്തും. സന്നിധാനത്ത് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പലതും ഭക്തര്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണെന്ന് ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കുമെന്ന് പത്മകുമാര്‍ പറഞ്ഞു.


ആചാപരമായ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ദേവസ്വം ബോര്‍ഡ് തയ്യാറാല്ലെന്ന് നേരത്തെ പത്മകുമാര്‍ പ്രതികരിച്ചിരുന്നു. നെയ്യപ്പഭിഷേകം നടത്തേണ്ട ഭക്തര്‍ക്ക് സന്നിധാനത്ത് തങ്ങാം. അപ്പം, അരവണ കൗണ്ടറുകള്‍ പത്ത് മണിക്ക് അടയ്ക്കില്ല. സ്ന്നിധാനത്തെ കടകളും രാത്രി അടച്ചിടില്ലെന്ന് പത്മകുമാര്‍ പറഞ്ഞു.


പ്രളയത്തിന് ശേഷം പരിമിതമായ സൗകര്യങ്ങൾ മാത്രമേ പമ്പയിലുള്ളൂ എന്നും, ഉള്ളതു വച്ച് പരമാവധി സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും ദേവസ്വംബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി.