Waqf Land Issue: വയനാട് അഞ്ച് പേര്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ്; നോട്ടീസിന്റെ പേരിൽ ആരെയും കുടിയിറക്കില്ലെന്ന് പി ജയരാജൻ

Waqf notice: മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന തവിഞ്ഞാല്‍ തലപ്പുഴയിലെ കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 12, 2024, 09:08 PM IST
  • നോട്ടീസിന്റെ പേരില്‍ ആരെയും കുടിയിറക്കില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായും ജയരാജന്‍ കുടുംബങ്ങള്‍ക്ക് ഉറപ്പുനല്‍കി
  • വഖഫ് ബോര്‍ഡ് നടപടികളെ ബിജെപി നേരിടുമെന്നും മുനമ്പം മോഡല്‍ സമരത്തിന് ജില്ലയില്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും എംടി രമേശ് വ്യക്തമാക്കി
Waqf Land Issue: വയനാട് അഞ്ച് പേര്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ്; നോട്ടീസിന്റെ പേരിൽ ആരെയും കുടിയിറക്കില്ലെന്ന് പി ജയരാജൻ

വയനാട്: തീരദേശ മേഖലയായ മുനമ്പത്ത് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം കത്തിപ്പടരുന്നതിനിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ അഞ്ചു പേര്‍ക്ക് വഖഫ് ബോര്‍ഡ് നോട്ടീസ്. മാനന്തവാടി അസംബ്ലി നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന തവിഞ്ഞാല്‍ തലപ്പുഴയിലെ കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.

മുനമ്പം മോഡല്‍ സമരത്തിന് ജില്ലയില്‍ ബിജെപി നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു. തലപ്പുഴ വി.പി ഹൗസില്‍ വി.പി സലിം, ഫൈസി ഹൗസില്‍ സി.വി ഹംസ ഫൈസി, അറഫ ഹൗസില്‍ ജമാല്‍, കൂത്തുപറമ്പ് നിര്‍മലഗിരി മാങ്ങാട്ടിടം ഉക്കാടന്‍ റഹ്മത്ത്, തലപ്പുഴ പുതിയിടം ആലക്കണ്ടി രവി എന്നിവര്‍ക്കാണ് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചത്.

ALSO READ: വഖഫ് ബോർഡിന് തിരിച്ചടി; നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

ഇതില്‍ രവി, റഹ്മത്ത് എന്നിവരുടെ പേരില്‍ സ്ഥലം മാത്രമാണുള്ളത്. മറ്റുള്ള മൂന്ന് പേര്‍ വര്‍ഷങ്ങളായി ഇവിടെ വീടുവെച്ചു താമസിക്കുന്നവരാണ്. സ്ഥലവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ പതിനാറിനകം വഖഫ് ബോർഡിനെ അറിയിക്കണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്നിവര്‍ സന്ദര്‍ശിച്ചു.

നോട്ടീസിന്റെ പേരില്‍ ആരെയും കുടിയിറക്കില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായും ജയരാജന്‍ കുടുംബങ്ങള്‍ക്ക് ഉറപ്പുനല്‍കി. വഖഫ് ബോര്‍ഡ് നടപടികളെ ബിജെപി നേരിടുമെന്നും മുനമ്പം മോഡല്‍ സമരത്തിന് ജില്ലയില്‍ പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും എംടി രമേശ് വ്യക്തമാക്കി.

ALSO READ: ഈ രാശിക്കാ‍ർക്ക് ഇന്ന് മുതൽ കുബേര ജീവിതം; നവംബർ ഇവർക്ക് ഭാ​ഗ്യകാലം

വ്യത്യസ്ത സമയങ്ങളിലാണ് കുടുംബങ്ങളെ സിപിഎം, ബിജെപി നേതാക്കള്‍ കണ്ടത്. വര്‍ഷങ്ങളായി കൈവശംവയ്ക്കുന്ന മണ്ണ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കുടുംബങ്ങള്‍. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News