അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജന്റെയും ടി വി രാജേഷിന്റെയും വിടുതൽ ഹർജി തള്ളി. കൊച്ചി സിബിഐ കോടതിയാണ് ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തങ്ങൾക്കെതിരെ തെളിവില്ലാത്തതിനാൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും കുറ്റവിമുക്തരാക്കണമെന്നായിരുന്നു ഇരുവരുടെയും വാദം. ഹർജി കോടതി തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുകയാണ് ഇനിയുള്ള മാർഗം. അല്ലാത്ത പക്ഷം വിചാരണ നേരിടേണ്ടി വരും.


Read Also:  'സ്വപ്ന ജോലിക്ക് മകൾ കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവൻ'; കമ്പനി മേധാവിക്ക് കത്തയച്ച് പെൺകുട്ടിയുടെ അമ്മ


ഇരുവർക്കുമെതിരെ തെളിവുണ്ടെന്നും വിടുതൽ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടികാട്ടി ഷുക്കൂരിന്റെ മാതാവ് ആത്തിക്ക ഹർജിയിൽ കക്ഷി ചേർന്നിരുന്നു.  28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ​ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിൽ തെളിവുണ്ട്. ജയരാജിന്റെയും ടിവി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചിരുന്നു. 


2020 ഫെബ്രുവരി 20നാണ് ലീ​ഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും മുൻ എം.എൽ.എ ടി.വി രാജേഷും സഞ്ചരിച്ചിരുന്ന കാറിനു നേരെ ലീ​ഗ് പ്രവർത്തകർ ആക്രമണം നടത്തിയതിനെ തുടർന്ന് ഷുക്കൂറിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. 34 പ്രതികളാണ് കേസിലുള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.