തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. ധനവകുപ്പ് 30 കോടി അനുവദിച്ചു.  ഗാതാഗത വകുപ്പിന്റെ അപേക്ഷ പരിഗണിച്ചാണ് കെ.എസ് ആർ.ടികസിക്ക് ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചത്. കടുത്ത സാമ്പത്തിക് പ്രതിസന്ധി മൂലം മാർച്ച് മാസത്തെ ശമ്പളം നൽകാൻ ഇതുവരെ കെ എസ് ആർടിസിക്ക് കഴിഞ്ഞിട്ടില്ല.ഭരണപക്ഷ സംഘടനകൾ അടക്കം സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ.എസ്ആർടിസിക്ക് ധനവകുപ്പ് അടിയന്തര സഹായം ലഭ്യമാക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ വിഷുവിന് മുമ്പ് ജീവനക്കാർക്ക് ശബളം ലഭിക്കും.ഈ മാസത്തിന്റെ  തുടക്കത്തിൽ 202 കോടി രൂപ കെ,എസ്ആർടിസിക്ക്  ധനവകുപ്പ് അനുവദിച്ചിരുന്നു. പെൻഷൻ വിതരണത്തിന്  142  കോടി, ബാങ്ക് കൺസോഷ്യത്തിന് നൽകാനായി  60 കോടി എന്നിങ്ങനെയായിരുന്നു തുക അനുവദിച്ചത്. ഇപ്പോൾ 30 കോടി രൂപ കൂടി അനുവദിച്ചതോടെ ഈ മാസം മാത്രം കെഎസ് ആർടിസിക്ക് ധനവകുപ്പ് നൽകിയത് 232 കോടി രൂപയാണ്. 


ആയിരം കോടി രൂപയാണ് ഇത്തവണതെതെ ബജറ്റിൽ കെഎസ് ആർടിസിക്ക് വേണ്ടി വകയിരുത്തിയിരുന്നത്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ 232 കോടി രൂപ കെ എസ് ആർ ടിസി കൈപ്പറ്റിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനിയുള്ള മാസങ്ങൾ ഗുരുതരമായ പ്രതിസന്ധിയാകും കെ എസ് ആർടിസിക്ക് നേരിടേണ്ടി വരിക. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെ.എസ് ആർടി സി കടന്നു പോകുന്നത്. ജീവനക്കാരുടെ എണ്ണം കുറക്കാതെ മുന്നോട്ട് പോകാനാവില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട്.