തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര മേഖലയായ പൊന്മുടിയിലേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചു. കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പൊന്മുടിയിൽ കനത്ത മഴ പെയ്യുന്നതും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്താണ് തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ 12-ാം വളവിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. പൊന്മുടിയിലേയ്ക്കുള്ള റോഡിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായാൽ മേഖല പൂ‍ർണമായും ഒറ്റപ്പെടും. ഈ സാഹചര്യം കണക്കിലെടുത്താണ് വലിയ വാഹനങ്ങൾക്ക് പൊന്മുടിയിലേയ്ക്ക് പ്രവേശനം നിരോധിച്ചത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഗോൾഡൻ വാലിയിൽ നിന്നും പൊന്മുടിയിലേയ്ക്ക് വലിയ വാഹനങ്ങൾ കടത്തി വിടുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.


ALSO READ: സിഐടിയു കൊടികുത്തി; സ്വന്തം ബസിന് മുന്നിൽ ലോട്ടറി കച്ചവടം നടത്തി ഉടമ


പൊന്മുടി പാതയിൽ 12-ാം വളവിലെ മണ്ണിടിച്ചിലിനെ തുടർന്ന് റോഡിന്റെ പാർശ്വഭാഗം ഇടിയാൻ സാധ്യതയുള്ളതിനാൽ സുരക്ഷാ മുൻകരുതൽ കൈക്കൊള്ളാൻ വിവിധ വകുപ്പുകളോട് കളക്ടർ ജെറോമിക് ജോർജ് അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പൊന്മുടിയിൽ സഞ്ചാരികളുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. 


22-ാം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വെച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് 500 മീറ്റർ താഴ്ചയിലേയ്ക്ക് മറിഞ്ഞത്. നാല് പേരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കനത്ത മഞ്ഞും മഴയും ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. 


മാട്ടുപ്പെട്ടിയിൽ പടയപ്പയെന്ന കാട്ടാന പെട്ടിക്കടകൾ തകർത്തു


മൂന്നാർ: മാട്ടുപ്പെട്ടി എക്കോപോയിന്റിന് സമീപം പടയപ്പയെന്ന കാട്ടാന പെട്ടിക്കടകൾ തകർത്തു. കടകൾ തകർത്ത പടയപ്പ വിൽപ്പനയ്ക്ക് വെച്ചിരുന്ന ഭക്ഷണസാധനങ്ങൾ അകത്താക്കിയ ശേഷമാണ് കാടുകയറിയത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന എക്കോ പോയിന്റിൽ കാട്ടാനകൾ ഇറങ്ങുന്നത്. 


കഴിഞ്ഞ ദിവസം മുറിവാലനെന്ന് വിളിപ്പേരുള്ള കാട്ടാന റോഡിലിറങ്ങി വാഹനങ്ങൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഒരു മണിക്കൂറോളമാണ് ​ഗതാ​ഗത തടസമുണ്ടായത്. ഇതിന് പിന്നാലെയാണ് പടയപ്പയും മേഖലയിൽ ഇറങ്ങിയത്. ആനയെ കാടുകയറ്റാൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും റോഡിൽ നിലയുറപ്പിച്ച ആന ഭക്ഷണ സാധനങ്ങൾ മുഴുവൻ അകത്താക്കി. ഈ സമയമത്രയും റോഡിൽ ഗതാഗത തടസ്സം നേരിടുകയും ചെയ്തിരുന്നു. എക്കോ പോയിന്റിലെ വഴിയോരങ്ങളിൽ 100 ലധികം ചെറിയ പെട്ടിക്കടകളാണ് ഉള്ളത്. കടകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ സംരക്ഷിക്കാനായി ചില വ്യാപാരികൾ കടയിൽ തന്നെയാണ് രാത്രികാലങ്ങളിൽ കഴിയാറുള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.