`റോഡിൽ പൊലിയുന്ന ജീവനുകൾ കണ്ടില്ലെന്ന് നടിക്കുന്നുവോ`; അരുൺ രാജിന്റെ ഫോട്ടോസ്റ്റോറി ശ്രദ്ധേയം
റോഡിലെ കുഴി കാരണമുണ്ടായ അപകടത്തിൽ മകളെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വിലാപത്തോട് ജനപ്രതിനിധിയുടെ പെരുമാറ്റമാണ് ഫോട്ടോ സ്റ്റോറിയുടെ ഇതിവൃത്തം.
പൊതുനിരത്തുകളിൽ നിരവധി ജീവനുകൾ പൊലിയുന്ന സാഹചര്യത്തിൽ അധികാരികളുടെ അലംഭാവത്തെക്കുറിച്ച് ഓർമ്മപ്പെടുത്തലുകളുമായി അരുൺരാജിന്റെ ഫോട്ടോസ്റ്റോറി. ഫോട്ടോസ്റ്റോറിക്ക് സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും കീഴിലുള്ള റോഡുകളിൽ ജീവനുകൾ പൊലിയുമ്പോൾ പരസ്പരം പഴിചാരി അധികൃതർ തർക്കിക്കുന്നതും പതിവാണ്. കോൺസെപ്റ്റ്ച്ച്യൽ ഫോട്ടോഗ്രാഫർ കൂടിയായ അരുൺരാജ് തിരുവനന്തപുരം സ്വദേശിയാണ്.
നമ്മുടെ നാട്ടിൽ അപകടങ്ങൾ വിരളമായ റോഡുകൾ കുറവാണ്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതിനാൽ ദേശീയപാതയുടെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെയും കീഴിലുള്ള റോഡുകളിൽ പലതും കുണ്ടും കുഴിയും നിറഞ്ഞതാണ്. അപകടങ്ങൾ വർധിക്കുമ്പോൾ മാത്രം നന്നാക്കുന്ന റോഡുകളും അല്ലാത്തവയും ഇക്കൂട്ടത്തിലുണ്ട്.
Also Read: കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കാഞ്ഞങ്ങാട് ആണ്‍സുഹൃത്ത് അറസ്റ്റില്‍
റോഡിലെ കുഴി കാരണമുണ്ടായ അപകടത്തിൽ മകളെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വിലാപത്തോട് ജനപ്രതിനിധിയുടെ പെരുമാറ്റമാണ് ഫോട്ടോ സ്റ്റോറിയുടെ ഇതിവൃത്തം. പരാതിയുമായി ജനപ്രതിനിധിയെ സമീപിക്കുമ്പോൾ വേണ്ടത്ര ഗൗരവ സ്വഭാവത്തിലെടുക്കാതെയുള്ള സമീപനവും ഇതിൽ കാണാം. പിന്നീട് അതേ കുഴിയിൽ വീണ് ജനപ്രതിനിധിയുടെ മകളും മരിക്കുന്നു. അന്ന് ആ റോഡ് നന്നാക്കിയിരുന്നുവെങ്കിൽ ഇന്ന് മറ്റാർക്കും ഇത് സംഭവിക്കില്ലായിരുന്നുവെന്ന ആശയമാണ് ഫോട്ടോസ്റ്റോറിയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.
മനുഷ്യ മനസാക്ഷിയെ പോലും വേദനിപ്പിക്കുന്ന റോഡിൽ പൊലിയുന്ന ഇത്തരം സാധാരണക്കാരുടെ ജീവനുകൾ കണ്ടില്ലെന്ന് നടിക്കുന്നതും പതിവ് കാഴ്ചയാണ്. പല റോഡ് അപകടങ്ങളിലും പരിക്കേറ്റ് വർഷങ്ങളോളം കിടപ്പിലാവുകയും ജീവിതം തന്നെ തകർന്നു പോവുകയും ചെയ്ത നിരവധി പേരുണ്ട് നമുക്കിടയിൽ. ഒരുപക്ഷേ കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമാണ് ഒരൊറ്റ അപകടത്തിലൂടെ നഷ്ടമാകുന്നത്. ഇതിനെതിരെ അധികാരികൾ കണ്ണ് തുറക്കാൻ കൂടിയാണ് ഫോട്ടോ സ്റ്റോറി.
സാമൂഹിക പ്രസക്തിയുള്ള നിരവധി വിഷയങ്ങൾ അരുൺരാജ് ഫോട്ടോ സ്റ്റോറിയിലൂടെ മുൻപും അവതരിപ്പിച്ചിട്ടുണ്ട്. ദർശന സുരേഷ്, നിമിഷ ആദർശ് കണ്ണകി, അനന്തു.കെ.പ്രകാശ്, അമൃത, ബിപിൻ ശരൺ തമ്പി എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പാറശാലയിൽ കഷായത്തിലും ജ്യൂസിലും വിഷം നൽകി ഷാരോൺ രാജിനെ ഗ്രീഷ്മ എന്ന പെൺകുട്ടി കൊലപ്പെടുത്തിയ കേസിന്റെ ചിത്രീകരണമാണ് ഇനി ഉദ്ദേശിക്കുന്നതെന്ന് അരുൺ സീ മലയാളം ന്യൂസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...