കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കാഞ്ഞങ്ങാട് ആണ്‍സുഹൃത്ത് അറസ്റ്റില്‍

College Student Suicide : അബ്ദുള്‍ ഷുഹൈബിന്റെ ഭീഷണി മൂലമാണ് പെൺക്കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 3, 2022, 01:52 PM IST
  • കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
  • കാഞ്ഞങ്ങാട് സി.കെ. നായര്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്ത നന്ദ.
  • സംഭവത്തിൽ അലാമിപ്പള്ളി സ്വദേശിയായ അബ്ദുള്‍ ഷുഹൈബിനെയാണ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരിക്കുന്നത്.
  • അബ്ദുള്‍ ഷുഹൈബിന്റെ ഭീഷണി മൂലമാണ് പെൺക്കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കാഞ്ഞങ്ങാട് ആണ്‍സുഹൃത്ത് അറസ്റ്റില്‍

കാഞ്ഞങ്ങാട് കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിനി നന്ദ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആൺസുഹൃത്തിനെ  അറസ്റ്റ് ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് സി.കെ. നായര്‍ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്ത നന്ദ. സംഭവത്തിൽ അലാമിപ്പള്ളി സ്വദേശിയായ അബ്ദുള്‍ ഷുഹൈബിനെയാണ് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരിക്കുന്നത്. അബ്ദുള്‍ ഷുഹൈബിന്റെ ഭീഷണി മൂലമാണ് പെൺക്കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. 

 ഒക്ടോബർ 31 തിങ്കളാഴ്ച്ചയാണ് നന്ദയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മുകൾനിലയിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.  പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് നന്ദയും സുഹൈബും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും പിരിയുകയും ചെയ്തു. ഇതോടെ പ്രണയത്തിലായിരുന്ന സമയത്തെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ALSO READ: പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; നാല്‍പ്പത്തിയാറുകാരനും സഹായിയും പിടിയിൽ

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നന്ദയും സുഹൈബും തമ്മിൽ വീഡിയോ കാൾ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തി ഇതിനെ തുടർന്നാണ് ഇയ്യാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരിന്നതായി പോലീസ് കണ്ടെത്തിയത്. സംഭവത്തിൽ ഒക്ടോബർ 2 ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് വ്യാഴാഴ്ച രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News