പൊന്നാനി: ആ സമയത്ത് നൗഫൽ (Noufal) അവിടെയെത്തിയത് തേവർ ക്ഷേത്രത്തിന് രക്ഷയായി.  പുലർച്ചെ നാലുമണിയോടെ  എറണാകുളത്തുനിന്ന്  ആംബുലൻസ് (Ambulance Driver) ഓടിച്ച്  സ്വദേശമായ താനൂരിലേക്ക് പോകുകയായിരുന്നു നൗഫൽ. 


COMMERCIAL BREAK
SCROLL TO CONTINUE READING

വണ്ടി ഓടിച്ച് ചമ്രവട്ടം ജംഗ്ഷനിൽ എത്തിയപ്പോഴാണ് നൗഫൽ പെട്ടെന്ന് ആ കാഴ്ച കണ്ടത്.  തേവർ ക്ഷേത്ര പരിസരത്ത് കമ്പിപ്പാരയുപയോഗിച്ച് ഒരാൾ ഭണ്ഡാരം തകർക്കുന്നു (Robbery attempt). പെട്ടെന്ന് തന്നെ ആംബുലൻസ് പിന്നിലൊട്ടെടുത്ത് വാഹനത്തിൽ നിന്നും ചാടിയിറങ്ങി.  


Also read: യൂട്യൂബറെ ആക്രമിച്ച സംഭവം: ഭാഗ്യലക്ഷമിയ്ക്കും സുഹൃത്തുക്കൾക്കും മുൻകൂർ ജാമ്യമില്ല 


ആംബുലൻസ് നിർത്തിയതുകണ്ട് മോഷ്ടാവ് പെട്ടെന്ന് ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു പക്ഷേ അപ്പോഴേക്കും നൗഫൽ (noufal) അടുത്തെത്തിയത്തോടെ അയാൾ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.  


Also read: അഞ്ച് മാസമായി നാട്ടിൽ; വീട്ടിലിരുന്ന് എ. സമ്പത്ത് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപ 


ശേഷം നൗഫൽ (Noufal)  സമീപവാസികളെ വിവരമറിയിക്കുകയും പൊലീസെത്തി പരിശോധന നടത്തുകയും ചെയ്തു.  പരിശോധനയിൽ മോഷ്ടാവിന്റെ ബൈക്കിൽ നിന്ന് പണം അടങ്ങിയ കവർ ലഭിച്ചു.  മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചതായും ബൈക്ക് പൊന്നാനി ചാണ സ്വദേശിയുടെതാണെന്നും പൊലീസ് പറഞ്ഞു.  ഈ ബൈക്ക് മോഷ്ടിച്ചുകൊണ്ടാണ് ഇയാൾ അമ്പലത്തിലെ ഭണ്ഡാരം കുത്തിത്തുറക്കാൻ എത്തിയത്. 


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)