അഞ്ച് മാസമായി നാട്ടിൽ; വീട്ടിലിരുന്ന് എ. സമ്പത്ത് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപ

കേന്ദ്ര സർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനും ഡൽഹിയിലുള്ള മലയാളികളുടെ  ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും വേണ്ടിയാണ് മുൻ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിനെ ഡൽഹി കേരള ഹൗസിൽ പ്രത്യേക പ്രതിനിധിയായ കാബിനറ്റ് പദവിയോടെ നിയമിച്ചത്.       

Last Updated : Oct 9, 2020, 12:43 PM IST
  • ഏപ്രിൽ മുതൽ എത്ര ദിവസം ജോലിയ്ക്ക് ഹാജരായിട്ടുണ്ടെന്നോ അവധിയിൽ പ്രവേശിച്ചോ എനീവ സംബന്ധിച്ച ഒരു വിവരവും ലഭ്യമല്ലെന്നാണ് കേരള ഹൗസിന്റെ മറുപടി.
  • രേഖകൾ പ്രകാരം 3,23,480 രൂപയാണ് അഞ്ച് മാസത്തിനിടെ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ട് ഇത് പ്രത്യേക അലവൻസ് കൂടി ചേരുന്നതാണ്.
  • കൊറോണ മഹാമാരിയെ തുടർന്ന് മാർച്ചിൽ lock down പ്രഖ്യാപിച്ചത് മുതൽ സമ്പത്ത് നാട്ടിലാണ്.
അഞ്ച് മാസമായി നാട്ടിൽ; വീട്ടിലിരുന്ന് എ. സമ്പത്ത് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം രൂപ

കൊച്ചി:  Lock down മുതൽ നാട്ടിലെ വീട്ടിലായിരുന്ന ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് കഴിഞ്ഞ അഞ്ചുമാസത്തിനിടെ കൈപ്പറ്റിയത് 3,38 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ.  കൊറോണ മഹാമാരിയെ തുടർന്ന് മാർച്ചിൽ lock down പ്രഖ്യാപിച്ചത് മുതൽ സമ്പത്ത് (A,Sampath) നാട്ടിലാണ്.  

ഏപ്രിൽ മുതൽ എത്ര ദിവസം ജോലിയ്ക്ക് ഹാജരായിട്ടുണ്ടെന്നോ അവധിയിൽ പ്രവേശിച്ചോ  എനീവ സംബന്ധിച്ച ഒരു വിവരവും ലഭ്യമല്ലെന്നാണ്  കേരള ഹൗസിന്റെ മറുപടി.  രേഖകൾ പ്രകാരം 3,23,480 രൂപയാണ് അഞ്ച് മാസത്തിനിടെ ശമ്പളമായി കൈപ്പറ്റിയിട്ടുണ്ട് ഇത് പ്രത്യേക അലവൻസ് കൂടി ചേരുന്നതാണ്.  

Also read: എ. പി അബ്ദുള്ളക്കുട്ടിയ്ക്ക് നേരെ നടന്ന ആക്രമണം, പോലീസ് കേസെടുത്തു

കേന്ദ്ര സർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനും ഡൽഹിയിലുള്ള മലയാളികളുടെ (Delhi Malayalees)  ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും വേണ്ടിയാണ് മുൻ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിനെ ഡൽഹി കേരള ഹൗസിൽ (Kerala House) പ്രത്യേക പ്രതിനിധിയായ കാബിനറ്റ് പദവിയോടെ നിയമിച്ചത്.  

Lock down നെ തുടർന്ന് ഡൽഹിയുൾപ്പെടെ വിവിധ ഉത്തരേന്ത്യൻസംസ്ഥാനങ്ങളിൽ മലയാളികൾ നാട്ടിലെത്താനാകെ കുഴങ്ങിയപ്പോൾ സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക പ്രതിനിധിയില്ലാത്തത് വരെയധികം ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.  അന്ന് സമ്പത്ത് (A.Sampath) നൽകിയ മറുപടി lock down ആയതുകൊണ്ട് വിമാന -ട്രെയിൻ സർവീസുകളും നിർത്തിവച്ചതോടെ നാട്ടിൽ  കൂടുങ്ങിപ്പോയി എന്നായിരുന്നു.   എന്നാൽ വിമാനസർവീസുകളും ട്രെയിൻ സർവീസുകളും ഭാഗികമായി തുടങ്ങിയിട്ട് മസങ്ങളാകുന്നുവെങ്കിലും സമ്പത്ത് ഇതുവരെ ഡൽഹിയിലെത്തിയിട്ടില്ല.   

ഇതിനെതിരെ നടപടിയവശ്യപ്പെട്ട് അഡ്വക്കേറ്റ് കോശി ജേക്കബ് നാൽകിയ പരാതി ഗവർണർ സർക്കാരിന് കൈമാറിയിരുന്നു.  ഇതിന് ഇതുവരെ ഒരു മറുപടി സര്ക്കാര് നൽകിയിട്ടില്ല.  

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News