തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച യുകെ, ഇറ്റലി പൗരന്മാര്‍ സഞ്ചരിച്ച  സ്ഥലങ്ങളുടെ  റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. മൂന്നാറിലും തിരുവനന്തപുരത്തുമായി ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളാണ് അധികൃതര്‍ തിരിച്ചറിഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റൂട്ട് മാപ്പ് പ്രകാരം പ്രസ്തുത തീയതിയില നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്‍റെ  സ്‌കീനിംഗിന് വിധേയരാകണം.




തിരുവനന്തപുരം കളക്ടറാണ് ഇറ്റലി പൗരന്‍റെ യാത്രാ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പ് പുറത്ത് വിട്ടത്. ആരോഗ്യ വകുപ്പ് അധികൃതരാണ് യുകെ പൗരന്‍റെ യാത്രാ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പ് പുറത്ത് വിട്ടത്.


അതേസമയം, കോവിഡ്-19 ബാധിച്ച് സംസ്ഥാനത്ത് ആകെ 21 പേരാണ് ചികിത്സയിലുള്ളത്.


രണ്ട് പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. സ്പെയ്നില്‍ നിന്നും മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കും ബ്രിട്ടീഷ് പൗരനുമാണ് ഇന്നലെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.