UDF ടിക്കറ്റിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച Justice Kemal Pasha
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കെമാൽ പാഷ. എൽഡിഎഫിനായി മത്സരിക്കില്ല
കൊച്ചി: വരുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നൽകിയാൽ എറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ. നിലിവലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിനൊപ്പം മത്സരിക്കാനാണ് താൽപര്യമെന്ന് കെമാൽ പാഷ അറിയിച്ചു.
എൽഡിഎഫിനോടും (LDF) ബിജെപിയോട് തനിക്ക് താൽപര്യമില്ലെന്ന് കെമാൽ പാഷ വ്യക്തമാക്കി. എംഎൽഎ ആയൽ താൻ ശമ്പളം വാങ്ങിലെന്നും ആരെയും അഴിമതി നടത്താൻ സമ്മതിക്കിലെന്നും പാഷ പറഞ്ഞു. പുറത്ത് നിന്ന് വേറിട്ട ശബ്ദമുയർത്തുന്നതിനെക്കാൾ നല്ലത് നിയമസഭയിലെത്തി അതിനായുള്ള പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് കെമാൽ പാഷ പറഞ്ഞു.
ALSO READ: ഇനി നിയമസഭയിലേക്ക്: ജോസ്.കെ മാണി എം.പി സ്ഥാനം രാജിവെച്ചു
അതിനിടെ UDF തന്നെ കൊല്ലം ജില്ലയിലെ പുനലൂരിൽ മത്സരിക്കാൻ ക്ഷണിച്ചെന്നും എന്നാൽ എറണാകുളം ജില്ലയിലെ നഗര പ്രദേശങ്ങളിൽ നിൽക്കനാണ് തനിക്ക് ആഗ്രഹമെന്ന് അദ്ദേഹം അറിയിച്ചു. യുഡിഎഫ് സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനും താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിരമച്ചതിന് ശേഷം പല രാഷ്ട്രീയ വിഷങ്ങളിൽ കെമാൽ പാഷ (Kemal Pasha) തന്റേതായ വിമർശനങ്ങൾ ഉയർത്തിയിരുന്നു. കഴിഞ്ഞ ദിവസം വി ഫോർ കൊച്ചി പ്രവർത്തകർ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് വൈറ്റില മേൽപ്പാലം തുറന്നു കൊടുത്ത നടപടിയെ അദ്ദേഹം പിന്തുണച്ചിരുന്നു. ഉദ്ഘാടനം ചെയ്യാൻ വൈകിയതിന് ആരുടെയും തറവാട്ടിൽ നിന്ന് തേങ്ങവെട്ടിയല്ല പാലം ഉണ്ടാക്കിയതെന്ന് പറഞ്ഞാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർത്തിയത്.
ALSO READ: വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
എന്നാൽ ഇന്ന് മേൽപ്പാലങ്ങളുടെ ഉദ്ഘാടന വേദിയിൽ കെമാൽ പാഷയെ ലക്ഷ്യം വെച്ച് മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തിരുന്നു. വി ഫോർ കൊച്ചിയുടെ പ്രവൃത്തികൾക്ക് പിന്തുണക്കുന്നവർ അരാജകത്വത്തിനും അഴിഞ്ഞാട്ടത്തിനും കുട പിടിക്കുന്നവരാണെന്നാണ് മുഖ്യമന്ത്രി (CM Pinarayi Vijayan) പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...