കൊച്ചി: വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തിന്റെ പണി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യമെന്നും പദ്ധതി പൂര്‍ത്തീകരണത്തിന് പലതരം പ്രതിസന്ധികൾ നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: കാത്തിരിപ്പിന് വിരാമം; വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന് നാടിന് സമർപ്പിക്കും
പാലം ഉദ്ഘാടനം (VytilaOver Bridge) ചെയ്തുകൊണ്ട് പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി (Pinarayi Vijayan) അഭിനന്ദിക്കുകയു ചെയ്തു. പിഡബ്ലിയുഡി നിര്‍മാണവൈദഗ്ധ്യത്തില്‍ രാജ്യത്തെ മുന്‍നിര ഏജന്‍സിയെന്ന് പറഞ്ഞ അദ്ദേഹംമികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാവാമെന്നും പറഞ്ഞു. ഈ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരെ ഫണ്ടില്ലാതെ പണി മുടങ്ങിയപ്പോഴും ഒരു പാലം തകരാറിലായപ്പോഴുമൊന്നും കണ്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.
പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായാണ് മുഖ്യമന്ത്രി നിര്‍വ്വഹിച്ചത്. കുണ്ടല്ലൂർ പാലം പതിനൊന്ന് മണിക്കാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ചടങ്ങില്‍ മന്ത്രി കെ സുധാകരന്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ എം സ്വരാജ്, പി ടി തോമസ്, ടി ജെ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read: തന്റെ വിവാഹ ദിവസം മുൻ കാമുകന്റെ പേര് വെളിപ്പെടുത്തും: Anushka Shetty
പാലം നാടിന് സമർപ്പിച്ചതോടെ കൊച്ചിക്കാരുടെ (Kochi) പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ഇതോടെ കൊച്ചിയിലെ തിരക്കേറിയ ജംഗ്ലഷനിലെ അടക്കം കുരുക്കൊഴിമെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക