THiruvananthapuram : യുക്രൈനിൽ റഷ്യ യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ 200 - ഓളം മലയാളി വിദ്യാർഥികളാണ് പ്രദേശത്ത് കുടുങ്ങിയിരിക്കുന്നത്. ഒഡേസ, ഖാർകിവ് എന്നീ നഗരങ്ങളിൽ വിവിധ സർവകലാശാലകളിലായി പഠിക്കുന്ന വിദ്യാർഥികളാണ് തിരികെയെത്താൻ വഴിയില്ലാതെ കുടുങ്ങിയിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് നിലവിൽ 213 വിദ്യാർഥികളാണ് യുക്രൈനിൽ കുടുങ്ങിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടെയിൽ എയർ ഇന്ത്യ യുക്രൈനിൽ നിന്ന് നടത്താനിരുന്ന എല്ലാ സർവീസുകളും റദ്ദാക്കി. ഇതോട് കൂടി വിദ്യാർഥികൾക്ക് തിരികെ വരാൻ യാതൊരു മാർഗവും ഇല്ലാതെ ആയിരിക്കുകയാണ്. യുക്രൈനിലെ ഒഡേസ നാഷണൽ യൂണിവേഴ്സിറ്റിയിൽ 200 മലയാളി വിദ്യാർത്ഥികളും ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയിൽ 13 മലയാളി വിദ്യാർത്ഥികളും കുടുങ്ങിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നത്.


ALSO READ: Russia Ukraine war:രജിസ്റ്റർ ചെയ്തത് 152 പേർ, യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ശ്രമം


ഇതിൽ 13 മലയാളി വിദ്യാർഥികൾ കുടുങ്ങിയിട്ടുള്ള ഖാർകിവ് നാഷണൽ മെഡിക്കൽ സർവകലാശാലയുടെ മുന്നിൽ സ്ഫോടനം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. യുക്രൈനിലേക്ക് റഷ്യയിൽ നിന്ന് കരമാര്ഗം പ്രവേശിക്കാൻ കഴിയുന്ന നഗരങ്ങളാണ് ഒഡേസയും ഖാർകിവും. ഈ നഗരങ്ങൾ വഴി നിലവിൽ റഷ്യ യുക്രൈനിലേക്ക് കടക്കാൻ ആരംഭിച്ചിട്ടുണ്ട്. അതിനാൽ സ്ഥിതി അതീവ ആശങ്ക ജനകമാണെന്നാണ് റിപ്പോർട്ടുകൾ.


ALSO READ: Russia Ukraine War News: മനുഷ്യത്വത്തിന്റെ പേരിൽ യുദ്ധം അവസാനിപ്പിക്കൂ; യുഎൻ, കടുത്ത ഭാഷയിൽ വിമർശിച്ച് അമേരിക്കയും - ലോകം ആശങ്കയിൽ


ഇപ്പോൾ യുക്രൈനിൽ കുടുങ്ങിയിരിക്കുന്ന വിദ്യാർഥികൾ എല്ലാവരും തന്നെ എയർ ഇന്ത്യയുടെ വിമാനങ്ങൾ വഴി തിരികെയെത്താൻ തയ്യാറായി ഇരുന്നവരാണ്. എന്നാൽ    ബോറിസ്പിൽ വിമാനത്താവളത്തിൽ റഷ്യ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായതിനെ തുടർന്ന് ഇനിയും ആക്രമിക്കപ്പെടുമെന്ന ആശങ്കയിലാണ് സർവീസുകൾ റദ്ദാക്കിയത്. കൂടാതെ ഡൽഹിയിൽ നിന്ന് നേരത്ത് പുറപ്പെട്ട ഒരു വിമാനവും തിരികെ വന്നിരുന്നു.


ALSO READ: Russia Ukraine crisis:ലോകത്തെ ഭീതിയിലാക്കുന്ന സൈനീക ശക്തി, റഷ്യയും യുക്രൈന്‍ നേർക്കു നേർ എത്തുമ്പോൾ


മലയാളി വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ നോർക്ക നടപടികൾ ആരംഭിച്ചു. ഇതുവരെ 152 പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തതിട്ടുള്ളത്. ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഒഡൈസ്റ്റാർ സർവ്വകലാശാലയിലെ ഇന്ത്യക്കാരായ നിരവധി വിദ്യാർത്ഥികൾ എംബസിയുമായും നോർക്കയുമായും ബന്ധപ്പെടുന്നുണ്ട്.'


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.