Russia Ukraine war:രജിസ്റ്റർ ചെയ്തത് 152 പേർ, യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ശ്രമം

യുക്രൈനിയിലെ വിവിധയിടങ്ങളിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 01:33 PM IST
  • കഴിഞ്ഞദിവസം യാത്രക്കാർ സുരക്ഷിതമായി എത്തിയ വിവരം യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ഉദ്യോഗസ്ഥനാണ ഔദ്യോഗികമായി അറിയിച്ചത്
  • നഗരത്തിലെ വിവിധയിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്
  • ആക്രമണത്തിൽ ഇടപെടരുതെന്നും പ്രതീക്ഷിക്കാത്ത പ്രത്യാഘാതം ഉണ്ടാവുമെന്നും പ്രസിഡൻറ് വ്ലാദ്മിർ പുടിൻ
Russia Ukraine war:രജിസ്റ്റർ ചെയ്തത് 152 പേർ, യുക്രൈനിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ ശ്രമം
തിരുവനന്തപുരം:  യുക്രൈയിനെതിരെ റഷ്യയുടെ യുദ്ധ പ്രഖ്യാപനതിന് പിന്നാലെ രാജ്യത്ത് കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടികളുമായി നോർക്ക .ഇതുവരെ 152 പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തതിട്ടുള്ളത്. ഇന്ത്യയിലേക്ക് മടങ്ങുന്നവർക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളതായി നോർക്ക റൂട്ട്സ് അറിയിച്ചു.
 
യുക്രൈനിയിലെ വിവിധയിടങ്ങളിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. ഇവരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ആലോചിച്ച് ആരംഭിച്ചിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യമായതിനാൽ ജനങ്ങൾ വളരെയേറെ ഭീതിതമായാണ് മുന്നോട്ടു പോകുന്നത്.
 
ഒഡൈസ്റ്റാർ സർവ്വകലാശാലയിലെ ഇന്ത്യക്കാരായ നിരവധി വിദ്യാർത്ഥികൾ എംബസിയുമായും നോർക്കയുമായും ബന്ധപ്പെടുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന മലയാളികളായ മുഴുവൻ പേരെയും നാട്ടിൽ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ നോർക്ക സ്വീകരിക്കും. സഹായത്തിനായി ഇന്ത്യൻ എംബസിയുടെയും നോർക്കയുടെയും ടോൾഫ്രീ നമ്പറിലേക്ക് വിളിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.-
 
അതിനിടെ,യുക്രൈനിൽ നിന്ന് 182 ഇന്ത്യൻ യാത്രക്കാരുമായി യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ദില്ലിയിൽ മടങ്ങിയെത്തി. വ്യാഴാഴ്ച രാവിലെ 7:45 ഓടെയാണ് വിമാനം എത്തിയത്. തിരിച്ചെത്തിയ യാത്രക്കാരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്. യുക്രൈനിലെ നിലവിലെ പ്രതിസന്ധികൾക്കിടയിൽ, ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യ ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ ശ്രമം നടത്തുന്നുണ്ട്.
 
കഴിഞ്ഞദിവസം തിരിച്ചെത്തിച്ച യാത്രക്കാർ സുരക്ഷിതമായി എത്തിയ വിവരം യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ഉദ്യോഗസ്ഥനാണ് വാർത്താ ഏജൻസികളെ ഔദ്യോഗികമായി അറിയിച്ചത്. ദൗത്യം വിജയിച്ചതിൽ ഏറെ സന്തുഷ്ടരാണെന്നും യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
 
അതിനിടെ, യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയെന്ന് പല അന്താരാഷ്ട്ര മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാർ സുരക്ഷിതരായി എത്തിയ  യുക്രൈൻ തലസ്ഥാനനഗരിയിൽ നിന്ന് സഫോടന ശബ്ദം കേട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നഗരത്തിലെ വിവിധയിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. ലോകരാജ്യങ്ങൾ ആക്രമണത്തിൽ ഇടപെടരുതെന്നും പ്രതീക്ഷിക്കാത്ത പ്രത്യാഘാതം ഉണ്ടാവുമെന്നും പ്രസിഡൻറ് വ്ലാദ്മിർ പുടിൻ വ്യക്തമാക്കി. ആയുധം താഴെവെച്ച് കീഴടങ്ങാൻ യുക്രൈൻ സൈന്യം തയ്യാറാകണമെന്നും പുടിൻ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News