പത്തനംതിട്ട: സമ്പർക്കത്തിൽ വന്ന മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ശബരിമല മേല്‍ശാന്തി വി.കെ ജയരാജ് പോറ്റി നിരീക്ഷണത്തില്‍ പ്രവേശിച്ചു. മേല്‍ശാന്തി ഉള്‍പ്പെടെയുള്ള ഏഴ് പേരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നടത്തിയ റാപ്പിഡ്  പരിശോധനയിലാണ് സന്നിധാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർന്ന് സന്നിധാനം കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആക്കണമെന്ന നിര്‍ദേശമുള്‍പ്പെടുത്തി മെഡിക്കല്‍  ഓഫീസര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാൽ നിത്യ പൂജകള്‍ക്ക് മുടക്കമുണ്ടാവില്ല. അതേസമയം തീര്‍ത്ഥാടനം സംബന്ധിച്ച  അന്തിമ തീരുമാനം സര്‍ക്കാര്‍ തീരുമാനത്തിന് ശേഷമുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മകരവിളക്കിന് മുന്നോടിയായി ശബരിമല നട ഇന്ന് തുറക്കും


മകരവിളക്കിന് Sabarimala ക്ഷേത്ര നട ഇന്ന് തുറക്കാനിരിക്കെയാണ് പുതിയ പ്രതിസന്ധി ഉ‍ടലെടുത്തിരിക്കുന്നത്. നാളെ രാവിലെ നാല് മണി മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താമെന്നാണ് നിലവിൽ നിർദ്ദേശം എന്നാൽ പുതിയ സംഭവ വികാസങ്ങൾ മൂലം ഇതിൽ മാറ്റം വരുമോ എന്നത് സംബന്ധിച്ച് വ്യക്തത ആയിട്ടില്ല. ജനുവരി 14നാണ് മകരവിളക്ക്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 20ന് രാവിലെ 6.30ന് നട അടയ്ക്കും. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച 5000 പേര്‍ക്കാണ് ദിവസം പ്രവേശനം.ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്  സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ ദര്‍ശനത്തിനായി പമ്പയിലേക്ക് പോകാന്‍ അനുവദിക്കൂ. മകരവിളക്കിന് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധനാ  സൗകര്യം ഉണ്ടായിരിക്കില്ല.


Also Read :പുതിയ കൊറോണ വൈറസ് വകഭേദം UAE യിലും റിപ്പോ‌‌‍‍‌‌‌‍ര്‍ട്ട് ചെയ്തു


High Court ഉത്തരവ് പ്രകാരം 5000 പേര്‍ക്ക് വീതം പ്രതിദിനം ദര്‍ശനം ആകാമെന്നാണ്.  മകരവിളക്ക് ഉത്സവത്തിന് സമാപ്തി കുറിച്ചുകൊണ്ട്  ജനുവരി 20 ന് രാവിലെ പന്തളം രാജപ്രതിനിധി ശബരിമലയിൽ ദര്‍ശനം നടത്തിയ ശേഷം ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നട  അടയ്ക്കും.  അതോടെ ഇത്തവണത്തെ മണ്ഡല-മകരവിളക്ക് പൂജയ്ക്ക് പരിസമാപ്തിയാകും.