പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ദർശന സമയം ഒരു മണിക്കൂർ കൂടി നീട്ടി. ദർശന സമയം നീട്ടിയതിനാൽ സന്നിധാനത്ത് ഹരിവരാസനം പാടി നട അടയ്ക്കുക 11 മണിക്കാണ്. നേരത്തെ 10 മണിക്കായിരുന്നു നട അടച്ചിരുന്നത്. ജനുവരി 14 നാണ് മകരവിളക്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് മുതലാണ് മകരവിളക്ക് ഉത്സവത്തിനായി തീർഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയത്. അതിനാൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ നാല് മണിക്ക് നട തുറന്നത് മുതല്‍ വൻ തീർത്ഥാടക പ്രവാഹമായിരുന്നു.


Also Read: CM New Year Wishes | ഒമിക്രോൺ ഭീഷണിയായി മുന്നിലുണ്ട്, ജാ​ഗ്രത കൈവിടരുത്, പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി


ശബരിമലയിൽ ദർശനത്തിനെത്തുവരിൽ കൂടുതലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ നെ​ഗറ്റീവായവർക്കും ദർശനം നടത്താം. രണ്ട് ഡോസ് എടുത്തവരോ ആർടിപിസിർ നെഗറ്റീവായവരോ ആയ എല്ലാ തീർത്ഥാടകരെയും കയറ്റിവിടാനാണ് നിർദ്ദേശം. 


നാല് മണിക്കൂർ ക്യൂ നിന്നാണ് തീർഥാടകരിൽ പലരും രാവിലെ ദർശനം നടത്തിയത്. തിരക്ക് കൂടിയതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ട് വർഷത്തിന് ശേഷം കാനനപാത വഴിയുള്ള തീർത്ഥാടനത്തിനും അനുമതി നൽകി. കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് കാനനപാതയിലൂടെയുള്ള തീർത്ഥാടനം വീണ്ടും തുടങ്ങിയത്.


Also Read: Beast Movie | വിജയുടെ 65ാമത് ചിത്രം, ബീസ്റ്റ് ഏപ്രിലിൽ എത്തും


രാവിലെ 11 മണിക്ക് മുൻപായി എരുമേലിയിൽ എത്തുന്നവരെ മാത്രമാണ് കയറ്റിവിടുന്നത്. 35 കിലോമീറ്ററിൽ ഭൂരിഭാഗവും വനത്തിനുള്ളിലൂടെയാണ് യാത്ര. എരുമേലി പേട്ടതുള്ളൽ 11നാണ്. തിരുവാഭരണഘോഷയാത്ര 12ന് തുടങ്ങും. അതേസമയം കാനനപാത തുറന്നതോടെ പുല്ലുമേട് വഴിയുള്ള തീർഥാടനത്തിനും അനുമതി നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.