പത്തനംതിട്ട: ശബരിമലയിൽ തീർഥാടകർക്കായുള്ള നിയന്ത്രണങ്ങളിൽ തെല്ല് ഇളവ്. മകര വിളക്കിന് മുൻപായി ഭക്തരെ സന്നിധാനത്ത് നിന്നും നീക്കില്ലെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്. കുറഞ്ഞത് ഒന്നര ലക്ഷം പേരെങ്കിലും ഇത്തവണ മകര വിളക്കിന് എത്തുമെന്നാണ് വിശ്വസിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ വെർച്വൽ ക്യൂ ബുക്കിംഗിൻറെ  പരിധി ഉയർത്തേണ്ട എന്നാണ് ബോർഡിൻറെ തീരുമാനം. മകര വിളക്ക് ദർശിക്കാവുന്ന പ്രധാന സ്ഥലങ്ങളിലൊന്നായ പുല്ലുമേടിൽ ഇത്തവണ തീർഥാടകരെ അനുവദിക്കില്ല. ബുക്കിംഗ് സ്ലോട്ടുകൾ പരമാവധി പൂർത്തിയാക്കിയാൽ പിന്നീട് ഭക്തരെ അനുവദിക്കില്ല.


ALSO READ: Sabarimala: ശബരിമലയിൽ ദർശന സമയം കൂട്ടി, നട അടയ്ക്കുക 11 മണിക്ക്


ഇത്തവണ മകരവിളക്ക് ഉത്സവത്തിന് ശബരിമല നട തുറന്ന് ഒമ്പത് ദിവസം പിന്നിടുമ്പോൾ 14.64 ലക്ഷം പേരാണ് മല ചവിട്ടിയത്. ഇതുവരെ സീസണിലെ ആകെ വരുമാനം 114 കോടി കവിഞ്ഞു. മകരവിളക്കിനു ശേഷം മലയാളികളായ തീർത്ഥാടകർ കൂടുതലായി എത്തുമെന്നാണ് കണക്കുകൂട്ടൽ.


Also Read: Kerala COVID Update : സംസ്ഥാനത്തും കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; 5944 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ


അതേസമയം ഒമിക്രോൺ കോവിഡ് ഭീതിയിൽ മകര വിളക്ക് ദർശനത്തിൽ മാറ്റങ്ങൾ ഉണ്ടാവുമോ എന്ന ആശങ്കയിലാണ് ഭക്തർ. ജനുവരി 14-നാണ് ഇത്തവണത്തെ മകര വിളക്കും, മകര സംക്രമ പൂജയും നടക്കുന്നത്. ഇതിനോടകം സന്നിധാനത്തെ ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയാവും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.