പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിൻറെ തുടക്കം തന്നെ ശബരിമലയിലെ വരുമാനത്തിൽ വർധന. ഒരാഴ്ചയിലെ കണക്ക് പ്രകാരം ഏതാണ്ട് ആറ് കോടി രൂപയാണ് ഇത് വരെ എത്തിയത്. വരുമാനത്തെ ബാധിക്കുമെന്ന് കരുതിയ ശർക്കര വിവാദം ഇതോടെ കാര്യമായി രീതിയിൽ സ്വാധീനിച്ചില്ലെന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡും,പ്രളയവുമൊക്ക കൊണ്ട് കഴിഞ്ഞ മണ്ഡലകാലങ്ങളിൽ വരുമാനം തീരെ ഉണ്ടായിരുന്നില്ല. ഇതിനെ മറി കടന്നുവെന്ന സൂചനയാണ് പുതിയ കണക്കുകൾ പറയുന്നത്. ഇത് തുടർന്നാൽ നിലവിലെ തിരുവിതാംകൂർ ദേവസ്വംബോർഡിൻറെ സാമ്പത്തിക ബാധ്യതയ്ക്ക് തെല്ല് ആശ്വാസമായേക്കും.


Also Read: Rain alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്


അരവണ,അപ്പം വിറ്റു വരവിലും  വർധനയുണ്ട്. ഒന്നേകാൽ ലക്ഷം ടിൻ അവരണയും, അൻപതിനായിരത്തോളം പാക്കറ്റ് അപ്പവും ഇത് വരെ വിറ്റു പോയിട്ടുണ്ട്. ലേലം വിളിക്കാത്തതിനാൽ 18ാം പടിക്ക് താഴെ അടക്കം അടിക്കുന്ന തേങ്ങ ദേവസ്വം ബോർഡ് നേരിട്ടാണ് വിൽപ്പന നടത്തുന്നത്.


Also Read: അമൃതപുരി ആശ്രമത്തിന്റെ വാത്സല്യമേറ്റു വാങ്ങാൻ ഇനി 'ഭക്തി' ഇല്ല 


ലേലം എടുക്കാൻ ആളില്ലാത്തതിനാൽ കേര ഫെഡിനെ തന്നെ തേങ്ങ സംഭരണത്തിന് കൊടുക്കാനാണ് സാധ്യത. ലേലത്തിൽ തേങ്ങ വിൽക്കാൻ പറ്റത്തത്. ബോർഡിന് വരുമാന നഷടം തന്നെയാണ്. നേരിട്ടുള്ള വിൽപ്പനയിൽ ഇത് കാര്യമായി ഗുണം ചെയ്യില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.