ആലപ്പുഴ: കളർകോട് ശബരിമല തീർത്ഥാടക സംഘത്തിന്‍റെ വാഹനത്തിനു നേരെ ആലപ്പുഴയിൽ ആക്രമണം.  സന്നിധാനത്തു നിന്ന് മടങ്ങവെയാണ് ആലപ്പുഴയിൽ വച്ച് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. മലപ്പുറം സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്.  സംഭവത്തിൽ 2 കുട്ടികൾക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.  വാഹനത്തിന് നേരെ ആക്രമണം നടത്തിയ യുവാവിനെ പോലീസ് തിരയുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Road Accident : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 20 ഓളം പേർക്ക് പരിക്കേറ്റു


ബസിന്‍റെ ചില്ല് യുവാവ് അടിച്ചു തകര്‍ക്കുകയായിരുന്നു.  ഒരു റിയാലിറ്റി ഷോ താരത്തിനൊപ്പമെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്.  ആലപ്പുഴ കളർകോട് ബൈപ്പാസിന് സമീപമുള്ള ഒരു ഹോട്ടലിൽ നിർത്തിയിട്ടിരുന്ന തീർത്ഥാടക സംഘത്തിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു പുറത്തുവരുമ്പോഴായിരുന്നു സംഭവം. 


Also Read: Trikon Rajyog: ബുധ സംക്രമണം സൃഷ്ടിക്കും ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പൽസമൃദ്ധി


തീര്‍ത്ഥാടക സംഘത്തില്‍ ഒമ്പത് കുട്ടികളടക്കം 39 പേരാണ് ഉണ്ടായിരുന്നത്.  ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് സമീപത്തു നിന്നും ഈ സംഘത്തിലെ കുട്ടികൾ നിന്ന് ഫോട്ടോ എടുത്തതാണ് പ്രശനങ്ങൾക്ക് തുടക്കം. ബൈക്കിൽ ചാരി നിന്നാണ് കുട്ടികൾ ഫോട്ടോ എടുത്തതെന്നാരോപിച്ച് ബൈക്കിന്റെ ഉടമ ദേഷ്യപ്പെടുകയും കുടികളെ വണ്ടിയുടെ താക്കോൽ കൊണ്ട് കുത്തിയതുമാണ് തുടക്കം.  ഇതിനെ തുടർന്ന് സംഘത്തിലുള്ളവരും യുവാവുമായി വാക്കേറ്റമുണ്ടായി. ശേഷം ഇവിടെനിന്നും പോയ ഇയാൾ കോടാലിയുമായി മടങ്ങിയെത്തിയാണ് തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ല് അടിച്ചു പൊട്ടിച്ചത്.   സംഭവം അറിഞ്ഞ പോലീസ് ഉടൻതന്നെ സ്ഥലത്ത് എത്തുകയും യുവാവിനായി തിരച്ചിൽ നടത്തുകയും ചെയ്തു. 


Also Read: വിവാഹമണ്ഡപത്തിൽ വച്ച് വരൻ ഭാര്യാസഹോദരിയോട് ചെയ്തത്..! വീഡിയോ വൈറൽ 


യുവാവിനെ പോലീസ് തിരിച്ചറിഞ്ഞതായിട്ടാണ് റിപ്പോർട്ട്. യുവാവിനൊപ്പം ഔർ യുവതിയുമുണ്ടായിരുന്നുവെന്നും ഈ യുവതി ടിവി റിയാലിറ്റി ഷോ താരമാണെന്നും സംഘം പോലീസിന് മൊഴി നല്‍കിയിരുന്നു.  ഇതിനെ തുടർന്ന് യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ടിലെ ഫോട്ടോകള്‍ പരിശോധിച്ച സംഘം യുവാവിനെ തിരിച്ചറിയുകയും ഇവരുടെ ഫോട്ടോകളടക്കം പോലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.  സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.