ശബരിമല:  മീനമാസ പൂജകള്‍ക്കായി ഈ മാസം 13 ന് ശബരിമല നട തുറക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ (Covid19) രാജ്യവ്യാപകമായി പടരുന്ന ഈ സാഹചര്യത്തില്‍ വിശേഷാല്‍ വഴിപാടായ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ തീര്‍ത്ഥാടകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


Also read: കൊറോണ: കേരളത്തില്‍ പുതിയ കേസുകള്‍ ഇല്ല; 3313 പേര്‍ നിരീക്ഷണത്തില്‍


തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വൈകുന്നേരം അഞ്ചുമണിയ്ക്ക് നട തുറന്ന് ദീപങ്ങള്‍ തെളിയിക്കുന്നതോടെ പൂജകള്‍ ആരംഭിക്കും.  അന്നേ ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല.


മാര്‍ച്ച് 14 ന് ആണ് മീനം ഒന്ന് മാര്‍ച്ച് 18 വരെ നട തുറന്നിരിക്കും. 18 ന് രാത്രി പത്തുമണിയോടെ നട അടയ്ക്കും. ഇപ്രാവശ്യം നെയ്യഭിഷേകം, മഹാഗണപതി ഹോമം, ഉഷപൂജ, ദീപാരാധന, ഉച്ചപൂജ, അത്താഴപൂജ എന്നിവ മാത്രമേ ഉണ്ടാകൂവെന്ന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.


അതായത് പടിപൂജ, ഉദയാസ്തമന പൂജ, സഹസ്രകലശം, കളഭാഭിഷേകം തുടങ്ങിയ വിശേഷ വഴിപാടുകള്‍ ഉണ്ടാകില്ലയെന്ന്‍ ചുരുക്കം. കൂടാതെ അപ്പം അരവണ കൗണ്ടറുകള്‍ തുറക്കില്ലയെന്നും അറിയിച്ചിട്ടുണ്ട്. ദേവസ്വംബോര്‍ഡ് സ്ഥിരം ജീവനക്കാരെ മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുകയുള്ളൂ.


Also read: കൊറോണ ഭീതി: ചിക്കന് പകരം ചക്ക താരമാകുന്നു!


ദേവസ്വം ബോര്‍ഡ്, അയ്യപ്പ സേവാസംഘം എന്നിവര്‍ നടത്തുന്ന അന്നദാനം ഇക്കുറി ഉണ്ടാകില്ല. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടലുകളും കടകളും ഒന്നും തുറക്കില്ല. എന്തെങ്കിലും അടിയന്തിരസാഹചര്യം വന്നാല്‍ അയ്യപ്പന്മാരെ ആശുപതിയില്‍ എത്തിക്കാന്‍ അയ്യപ്പ സേവാസംഘത്തിന്‍റെ ആംബുലന്‍സും 5 സന്നദ്ധ സേവകരും പമ്പയില്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.