പാലക്കാട്: കോൺ​ഗ്രസിൽ ചേർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനായി യുഡിഎഫ് പ്രചരണത്തിൽ സജീവമായി സന്ദീപ് വാര്യർ. പാലക്കാട് റോഡ് ഷോയിൽ സന്ദീപ് വാര്യർ പങ്കെടുത്തു. പ്രചരണത്തിനായി റോഡ് ഷോയ്ക്ക് എത്തിയ സന്ദീപ് വാര്യർക്ക് കോൺ​ഗ്രസ് പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്. രാഹുൽ ​മാങ്കൂട്ടത്തിലിനൊപ്പം റോഡ് ഷോയുടെ ആദ്യാവസാനം തുറന്ന വാഹനത്തിൽ സന്ദീപ് വാര്യരും ഉണ്ടായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വരുംദിവസങ്ങളിൽ യുഡിഎഫ് പ്രചരണത്തിനായി സന്ദീപ് വാര്യർ മുഴുവൻ സമയം പങ്കെടുക്കും. ബിജെപിയുമായി ഇടഞ്ഞ് ശനിയാഴ്ച രാവിലെയാണ് സന്ദീപ് വാര്യർ കോൺ​ഗ്രസിൽ ചേർന്നത്. കെ സുധാകരൻ സന്ദീപ് വാര്യരെ ഷോൾ അണിയിച്ച് സ്വീകരിച്ചു. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.


ALSO READ: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വൻ സംഘർഷം; കോഴിക്കോട് ഹർത്താലിന് കോൺ​ഗ്രസ് ആഹ്വാനം


ബിജെപി ഏകാധിപത്യ പ്രവണതയുള്ള സംഘടനയാണെന്നും ബിജെപിയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു. സുരേന്ദ്രനും സംഘവുമാണ് താൻ ബിജെപി വിടാൻ കാരണം. ടെലിവിഷൻ ചർച്ചകളിൽ നിന്ന് ബിജെപി തന്നെ വിലക്കി. ബിജെപിയിൽ താൻ ഒറ്റപ്പെടൽ നേരിട്ടെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.


ഇനി മുതൽ താൻ കോൺ​ഗ്രസിന്റെ സ്നേഹത്തിന്റെ കടയിൽ തുടരുമെന്നും കോൺ​ഗ്രസിന്റെ ആശയം എന്നത് ഇന്ത്യയുടെ ആശയമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു. ബിജെപിക്കെതിരെ വലിയ വിമർശനങ്ങൾ ഉയർത്തിയാണ് സന്ദീപ് വാര്യർ പാർട്ടി വിട്ടത്. തന്നെ പാർട്ടി പരി​ഗണിച്ചില്ലെന്ന് പരസ്യ വിമർശനം ഉയർത്തി സന്ദീപ് വാര്യർ മുൻപ് രം​ഗത്തെത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.