തിരുവനന്തപുരം: Sandeepananda Giri's Ashram Burnt Case: സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം നടന്ന് നാലര വർഷം പിന്നിടുമ്പോൾ കേസിൽ നിർണായക വെളിപ്പെടുത്തൽ.  ആശ്രമം കത്തിച്ച സംഭവത്തിൽ തന്റെ സഹോദരന് പങ്കുണ്ടെന്ന യുവാവിന്റെ വെളിപ്പെടുത്തലാണ് പുതിയ സംഭവവികാസങ്ങൾ‌ക്ക് കാരണം. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആർഎസ്എസ് പ്രവർത്തകനും കൂട്ടുകാരും ചേർന്നാണ് എന്ന് പ്രകാശിന്റെ സഹോദരൻ പ്രശാന്താണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വാർത്ത പുറത്തുവിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: EXCLUSIVE : കത്തിച്ചതാര്? അന്വേഷണം വെറും പ്രഹസനം; പിന്നിൽ സംഘപരിവാർ: സ്വാമി സന്ദീപാനന്ദഗിരി


നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളെ പോലീസിന് കണ്ടെത്താനായിരുന്നില്ല. ആദ്യം സിറ്റി പോലീസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിച്ചെങ്കിലും സംഭവത്തെ കുറിച്ച് ഒരു തുമ്പും കിട്ടാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴിതാ ഈ കേസിന്റെ കാര്യം ഏതാണ്ട് എല്ലാവരും മറന്ന ഘട്ടത്തിലാണ് പുത്തൻ വെളിപ്പെടുത്തൽ. തിരുവനന്തപുരം കുണ്ടമൺകടവിലുള്ള ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ ആർഎസ്എസ് പ്രവർത്തകൻ പ്രകാശും കൂട്ടുകാരും ചേർന്നാണെന്ന് പ്രകാശിന്റെ സഹോദരനായ പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോടാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ പ്രകാശ് ആത്മഹത്യ ചെയ്‌തിരുന്നു. 


Also Read: Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ


പ്രശാന്തിന്റെ മൊഴി ഒരാഴ്‌ച മുൻപ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ശേഷം ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. 2018 ഒക്ടോബർ 27 നായിരുന്നു തിരുവനന്തപുരം കുണ്ടമൺ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം തീപിടിച്ച നിലയിൽ കണ്ടെത്തിയത്.  സംഭവ ശേഷം മുഖ്യമന്ത്രി അടക്കമുള്ളവർ സ്ഥലത്തേക്ക് എത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നെങ്കിലും ക്വേസിൽ ഒരു എത്തും പിടിയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.