ചീക്കോട്: മലപ്പുറത്തെ ചീക്കോടില്‍ വിദ്യാർത്ഥിനി സ്കൂള്‍ ബസ് കയറി മരിച്ചു. ചീക്കോട് കെ.കെ.എം.എച്ച്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി റഫീന (14) ആണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകീട്ട് സ്കൂള്‍ വിട്ട് വരുമ്പോഴായിരുന്നു അപകടം. ചീക്കോട് പഞ്ചായത്ത് പള്ളിമുക്കില്‍ എത്തിയപ്പോള്‍ സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ കുട്ടിയുടെ തലയിൽ ബസിന്‍റെ പിൻചക്രം കയറുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു. 


ചീക്കോട് വെട്ടുപ്പാറ സ്വദേശി ചെറുകുളത്തിൽ മൊയ്തീൻ കുട്ടിയുടെ  മകളാണ് റഫീന. അപകടം സംഭവിച്ചതിന് ശേഷം അതേ വഴിയില്‍ വന്ന മൂന്ന് ബസുകൾ നാട്ടുകാർ തടഞ്ഞു. കുട്ടികളെ കുത്തി നിറച്ചാണ് ബസുകൾ ഓടിയതെന്നാണ് നാട്ടുകാരുടെ ആരോപണം. അരീക്കോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.