School Holiday Decalred: ജില്ലാ സ്കൂൾ കലോത്സവം: കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധി, എറണാകുളത്ത് നിയന്ത്രിത അവധി
School Holiday For Two Districts In Kerala: കാസർഗോഡ് ജില്ലയിൽ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ നവകേരള സദസ് പ്രമാണിച്ചാണ് വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്
കാസർഗോഡ്: സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്ക് സമ്പൂർണ അവധിയും എറണാകുളത്ത് നിയന്ത്രിത അവധിയുമാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ലയിൽ ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: ഡോ. ഷഹനയുടെ മരണം: റുവൈസിനെ 14 ദിവസത്തെയ്ക്ക് റിമാന്റ് ചെയ്തു
ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത്. കാസർഗോഡ് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്കൂളുകൾക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ അറിയിച്ചു.
Also Read: നവകേരള സദസ്സ്; വേദിയിലേക്ക് ബസ് എത്തിക്കാൻ സർക്കാർ അതിഥി മന്ദിരത്തിന്റെ മതിൽ പൊളിച്ചുനീക്കി
അതേസമയം എറണാകുളം ജില്ലയിൽ നവകേരള സദസ് പ്രമാണിച്ചാണ് വിവിധ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്തെ ജില്ലയിലെ എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് ഇന്ന് അവധി. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കളക്ടറാണ് പ്രഖ്യാപിച്ചത്. ഗതാഗത കുരുക്ക് മൂലം വിദ്യാർത്ഥികൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനെന്നാണ് അവധിയുടെ വിശദീകരണം. പകരം മറ്റൊരു അവധി ദിനത്തിൽ ക്ലാസ് നടത്താനും നിർദേശം നൽകിയതായിട്ടാണ് റിപ്പോർട്ട്.
Dileep Case: ദിലീപിന് തിരിച്ചടി..! അതിജീവിതയുടെ ഹർജി ഹൈക്കോടതി ശരിവെച്ചു
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. അതിജീവതയുടെ ഹർജി ഹൈക്കോടതി അംഗീകരിച്ചു. ദൃശ്യം ചോർന്നതിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിൾ ജഡ്ജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ സെഷൻസ് ജഡ്ജ് അന്വേഷിക്കണം. അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. പരാതിയുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും പോലീസ് സഹായം തേടാമെന്നും കോടതി അറിയിച്ചു. ഹർജി തള്ളണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിച്ചില്ല.
Also Read: ഈ രാശിക്കാർക്ക് എപ്പോഴും ഉണ്ടാകും ലക്ഷ്മീ കൃപ, ലഭിക്കും വൻ സമ്പൽസമൃദ്ധി!
അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ആരെങ്കിലും കുറ്റം ചെയ്തെന്നു കണ്ടെത്തിയാൽ ക്രിമിനൽ നിയമ പ്രകാരം നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു അതിജീവിത കോടതിയെ സമീപിച്ചത്. ഹാഷ് വാല്യു മാറിയത് ആരെങ്കിലും ദൃശ്യം പരിശോധിച്ചത് കൊണ്ടാകാമെന്നും അപകീർത്തികരമായ ദൃശ്യങ്ങൾ പുറത്ത് പോകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ഹർജിയിൽ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.