Navakerala Sadas: നവകേരള സദസ്സ്; വേദിയിലേക്ക് ബസ് എത്തിക്കാൻ സർക്കാർ അതിഥി മന്ദിരത്തിന്റെ മതിൽ പൊളിച്ചുനീക്കി

New Kerala Sadas: പിന്നീട് മതിൽ പുനഃനിർമ്മിക്കുമ്പോൾ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാൽ ഭാവിയിൽ ബീച്ചിൽ നടക്കുന്ന വലിയ സമ്മേളനങ്ങളിൽ വി.ഐ.പികൾ വരുമ്പോൾ ഗേറ്റുതുറന്ന് വാഹനങ്ങൾ കടത്തിവിടാനുമാകും.

Written by - Zee Malayalam News Desk | Last Updated : Dec 7, 2023, 07:35 PM IST
  • ആദ്യം നവകേരള സദസ്സിനായി തീരുമാനിച്ചത് ആശ്രമം സ്കൂളായിരുന്നു.
  • ഡിസംബർ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.
Navakerala Sadas: നവകേരള സദസ്സ്; വേദിയിലേക്ക് ബസ് എത്തിക്കാൻ സർക്കാർ അതിഥി മന്ദിരത്തിന്റെ മതിൽ പൊളിച്ചുനീക്കി

കോട്ടയം: നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കുന്നതിന് വേണ്ടി വൈക്കത്ത്  സർക്കാർ അതിഥിമന്ദിരത്തിന്റെ മതിൽ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സർക്കാർ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തിൽ പൊളിച്ചു മാറ്റിയത്. ജെ.സി.ബി. ഉപയോഗിച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ്  മതിൽ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേർന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവിൽ സർക്കാർ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയിൽ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സർക്കാർ അതിഥി മന്ദിരത്തിന്റെ മതിൽ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ തീരുമാനിച്ചത്.

ALSO READ: ഐ.എഫ്.എഫ്.കെ; ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച മുതൽ

പിന്നീട് മതിൽ പുനഃനിർമ്മിക്കുമ്പോൾ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാൽ ഭാവിയിൽ ബീച്ചിൽ നടക്കുന്ന വലിയ സമ്മേളനങ്ങളിൽ വി.ഐ.പികൾ വരുമ്പോൾ ഗേറ്റുതുറന്ന് വാഹനങ്ങൾ കടത്തിവിടാനുമാകും. ആദ്യം നവകേരള സദസ്സിനായി തീരുമാനിച്ചത് ആശ്രമം സ്കൂളായിരുന്നു. സുരക്ഷാ കാര്യങ്ങളും ജനങ്ങൾ കൂടുതലായി എത്തുന്നതും കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും പോലീസും അനുമതി നൽകാതിരുന്നതോടെ കായലോര ബീച്ചിൽ നവകേരള സദസ്സിനു വേദിയൊരുക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ഡിസംബർ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News