Dr Shahana: ഡോ. ഷഹനയുടെ മരണം: റുവൈസിനെ 14 ദിവസത്തെയ്ക്ക് റിമാന്റ് ചെയ്തു

Dr Shahna Suicide: ഇന്ന് പുലർച്ചെ കൊല്ലം കരുനാ​ഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് റുവൈസിനെ പോലീസ് കസ്റ്റിഡിയിലെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Dec 7, 2023, 06:38 PM IST
  • മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • കഴിഞ്ഞ ദിവസമാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.
Dr Shahana: ഡോ. ഷഹനയുടെ മരണം: റുവൈസിനെ 14 ദിവസത്തെയ്ക്ക് റിമാന്റ് ചെയ്തു

തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡോ. റുവൈസിനെ 14 ദിവസത്തെയ്ക്ക് റിമാന്റ് ചെയ്തു. സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടന്നാണ് റിമാന്റ് റിപ്പോർട്ട് . ഷഹനയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്. റുവൈസിനെതിരെ കൃത്യമായ തെളിവുണ്ടെന്ന്  തിരുവനന്തപുരം ഡി.സി.പി നിഥിൻ രാജ് പറഞ്ഞു.

ഇന്ന് പുലർച്ചെ കൊല്ലം കരുനാ​ഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് റുവൈസിനെ പോലീസ് കസ്റ്റിഡിയിലെടുത്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്  റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. 

ALSO READ: ഡോ. ഷഹനയുടെ ആത്മഹത്യ; ഡോ. റുവൈസ് അറസ്റ്റിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു

കഴിഞ്ഞ ദിവസമാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയ റുവൈസ് ,  പിന്നീട് ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും ഇതാണ് ഷഹനയെ മാനസികമായി തളർത്തിയതും ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News