തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ (Guideline) തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാജോർജും അറിയിച്ചു. സ്കൂളുകൾ നവംബർ ഒന്നിന് തുറക്കും. ഉന്നതതല യോഗത്തിനു (High-level meeting) ശേഷമാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാർഗരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ബയോബബിൾ മാതൃകയിലാവും ക്ലാസുകൾ  ഒരുക്കുക. മറ്റു വകുപ്പുകളുമായും വിവിധ അധ്യാപക, രാഷ്ട്രീയ, യുവജന സംഘടനകളുമായും കൂടിയാലോചന നടത്തും.


ALSO READ: Plus One Allotment: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു


ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകൾ നടത്തുമെന്ന് മന്ത്രിമാർ പറഞ്ഞു. ഫീൽഡ് തലത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി ശേഖരിച്ചാവും മാർഗരേഖ തയ്യാറാക്കുക. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ആശങ്കകൾക്ക് ഇടനൽകാതെ പഴുതുകൾ അടച്ചുള്ള മാർഗരേഖയാവും തയ്യാറാക്കുക. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വശങ്ങൾ വിശദമായി യോഗത്തിൽ ചർച്ച ചെയ്തതായി മന്ത്രിമാർ പറഞ്ഞു.


കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുവാനും സുരക്ഷ ഉറപ്പു വരുത്തുവാനും വിശദമായ മാര്‍ഗരേഖ തയ്യാറാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു (Antony Raju) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ ഇരുപതിന് മുന്‍പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


ALSO READ: Kerala Plus One Exam: പ്ലസ് വൺ പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ്


പനിയോ ചുമയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും സ്കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്കാനറും സാനിറ്റൈസറും കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഹാന്‍ഡ് സാനിറ്റൈസര്‍ എല്ലാ വിദ്യാര്‍ത്ഥികളും കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.


ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് സ്റ്റുഡന്റ്സ് ട്രാൻസ്പോർട്ടേഷൻ പ്രോട്ടോകോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് (Motor vehicle department) നല്‍കുന്നതാണ്. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കേണ്ടതുമാണ്.


ALSO READ: പ്ലസ്​ വൺ പ്രവേശനം ഇന്ന് മുതല്‍, ഈ വർഷത്തെ പ്രധാന മാറ്റങ്ങളറിയാം


വാഹനത്തില്‍ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകണമെന്നും നിർദേശിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.