ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അ‍ർജുന് വേണ്ടി ഇന്ന് നടത്തിയ തിരച്ചിലിൽ നാലിടത്ത് ലോഹ വസ്തുക്കൾ കണ്ടെത്തിയെന്ന് റിട്ടയേർഡ് ആർമി മേജർ ജനറൽ ഇന്ദ്രബാലൻ. മൂന്ന് പ്രധാനപ്പെട്ട സ്പോട്ടുകളിലായിട്ടാണ് കണ്ടെത്തിയത്. മൂന്നാമത്തെ സ്പോട്ടിൽ ലോറി ഉണ്ടാകാൻ സാധ്യതയേറെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണ്ണിൽ ഉറച്ച നിലയിലാണ് ലോറിയുള്ളത്. എന്നാൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ന് രാത്രിയിൽ ഡ്രോൺ പരിശോധന നടത്തും. രാത്രിയിൽ വീണ്ടും തെർമൽ പരിശോധനയിലൂടെ ശരീരോഷ്മാവ് പരിശോധിക്കും. അർജുന്റെ ശരീരം ചൂടാണെങ്കിൽ  അറിയാൻ കഴിയും. രാത്രിയിൽ തണുപ്പ് ആകുമ്പോൾ സിഗ്നലുകൾ കുറച്ചുകൂടി വ്യക്തമാകും. മുങ്ങൽ വിദഗ്ധരെ ഇറക്കുന്നത് ഏറെ ദുഷ്കരമാണ്. മുങ്ങൽ വിദഗ്ധരെ നിയോഗിക്കണമെങ്കിൽ ഈ സ്ഥലം കൃത്യമായി അറിയണമെന്നും നേവിക്ക് ഇത് സാധിക്കുമെന്നും ഇന്ദ്രബാലൻ അറിയിച്ചു. 


ALSO READ: അർജുനോട് കനിവ് കാട്ടാതെ പ്രകൃതി; രൗദ്രഭാവത്തിൽ ​ഗം​ഗാവലി, ഇന്നും നിരാശ


ലോറിയിലെ തടികൾ ഒഴുകിപ്പോയ ശേഷമാകാം ലോറി മുങ്ങിയത് എന്നാണ് ഇന്ദ്രബാലൻ പറയുന്നത്. ലോറിക്ക് പുറകിൽ 400 ലോഡ് ഉണ്ടായിരുന്നു. ലോറിയുടെ ടയറുകൾക്കും ക്യാബിനും നല്ല കാര്യക്ഷമതയുണ്ട്. ലോറിയുടെ ക്യാബിൻ വിട്ടുപോകാൻ സാധ്യതയില്ല. ലോറി, ക്യാബിൻ, ടവർ ഡിവൈഡിങ് റെയിൽ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയിൽ ഒരു ലോറിക്ക് അപകടം ഉണ്ടാകുമ്പോൾ അത് ലോക്കാകും. ഇവിടെയും അങ്ങനെ തന്നെ ഉണ്ടാകാനാണ് സാധ്യത. രക്ഷാപ്രവർത്തനം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നത് എംഎൽഎയും കർണാടക ഭരണകൂടവും തീരുമാനിക്കുമെന്നും രക്ഷാപ്രവർത്തനത്തിന് വേണ്ട എല്ലാ സഹായവുമായി താനും സംഘവും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


അതേസമയം, നാളെ ജലനിരപ്പ് കുറഞ്ഞാൽ നേവി സംഘം ഡൈവിംഗ് നടത്തുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. ഇന്നത്തെ സാഹചര്യത്തിൽ ഡൈവിംഗ് നടത്താൻ കഴിയില്ല. അർജുൻ പുറത്തിറങ്ങിയിരുന്നോ എന്നത് വ്യക്തമല്ല. ഗംഗവാലി പുഴയിലെ ജലനിരപ്പ് ഉയർന്ന നിലയിലാണെന്നും നാളെ അടിയൊഴുക്ക് കുറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.