ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ പരിശ്രമങ്ങളും ഫലം കണ്ടില്ല. ദുരന്തം നടന്ന് 10 നാളുകൾ പിന്നിട്ടിട്ടും അർജുൻ സഞ്ചരിച്ചിരുന്ന ലോറി പുഴയിൽ നിന്ന് വീണ്ടെടുക്കാനായിട്ടില്ല. പ്രതികൂല കാലാവസ്ഥയും ഗംഗാവലി പുഴയിലെ അതിശക്തമായ അടിയൊഴുക്കുമാണ് ഇന്നും രക്ഷാദൗത്യത്തിന് വെല്ലുവിളിയായത്.
നാവിക സേനാംഗങ്ങള്‍ക്ക് പുഴയിലേയ്ക്ക് ഒന്ന് ഇറങ്ങാന്‍ പോലും കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ തിരച്ചിലിലും സംഭവിച്ചത്. മൂന്ന് ബോട്ടുകളിലായി 15 അംഗ നാവിക സേന ഡൈവര്‍മാരാണ് ആദ്യ ഘട്ടത്തില്‍ പരിശോധന നടത്തിയത്. പുഴയിലേയ്ക്ക് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇറങ്ങിയാല്‍ അപകടമാണെന്നും നാവിക സേന അറിയിച്ചു. ഇതോടെ സ്റ്റീല്‍ ഹുക്കുകള്‍ ലോറിയില്‍ ഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍, അടിയൊഴുക്ക് അതിശക്തമായി തുടര്‍ന്നതിനാല്‍ സ്റ്റീല്‍ ഹുക്കുകള്‍ പുഴയിലേയ്ക്ക് ഇറക്കാന്‍ സാധിച്ചില്ല.
ALSO READ: ശക്തമായ സിഗ്നൽ, ലോഹ സാന്നിധ്യം ഉറപ്പിച്ചു; ഡ്രോൺ പരിശോധനയിൽ നിർണായക വിവരം
അതേസമയം, ഡ്രോണ്‍ പരിശോധനയിലൂടെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താനാണ് നിലവിലെ ശ്രമം. ഇതിന് വേണ്ടിയുള്ള ഐബോഡ് പരിശോധന പുരോഗമിക്കുകയാണ്. എന്നാല്‍, അവസാനം നടത്തിയ പരിശോധനയിലും ട്രക്കിന്റെ ക്യാബിന്റെ സ്ഥാനമോ മനുഷ്യ സാന്നിധ്യമോ കണ്ടെത്താനായിട്ടില്ല. കുത്തൊഴുക്ക് കാരണം ഇന്ന് ഇനി ഡൈവിംഗ് നടക്കില്ലെന്ന് നാവിക സേന അറിയിച്ചു. ഇടവിട്ട് പെയ്യുന്ന മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും രക്ഷാദൗത്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
കരയില്‍ നിന്ന് 20 അടി മാറി 15 അടി താഴ്ചയിലാണ് ലോറിയുള്ളത്. ചെളിയില്‍ പുതഞ്ഞ നിലയില്‍ തലകീഴായാണ് ലോറി കിടക്കുന്നതെന്ന സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അര്‍ജുന്‍ ഉള്‍പ്പെടെ 3 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നേരത്തെ, ദുരന്ത മേഖലയില്‍ നിന്ന് 7 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ഇതിനിടെ, അർജുൻ്റെ ലോറിയിൽ നിന്ന് വീണ തടി കണ്ടെത്തി. കണ്ടെത്തിയ തടി അർജുൻ്റെ വാഹനത്തിലേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. അപകട മേഖലയിലെ 8 കിലോ മീറ്റർ അകലെ നിന്നാണ് തടി കണ്ടെത്തിയത്. ഈ തടിയിൽ P1 എന്ന മാർക്ക് ചെയ്തിട്ടുണ്ട്. ഇതാണ് തടി അർജുൻ സഞ്ചരിച്ച ലോറിയിലേത് തന്നെയാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത്. അകർ ഗോണയിൽ നിന്ന് നാല് കഷണം തടികളാണ് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.