തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടുത്തം (Secretariat fire incident) ഷോർട്ട്സർക്യൂട്ടല്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്ത്.  തീപിടുത്തം ഷോർട്ട്സർക്യൂട്ടാണെന്ന് തെളിയിക്കുന്ന ഒന്നും സംഭവ സ്ഥലത്തുനിന്നും ലഭിച്ചിട്ടില്ലയെന്നാണ് ഫോറൻസിക് പരിശോധനാ ഫലത്തിൽ (Forensic Report) വ്യക്തമാക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

തീപിടുത്തമുണ്ടായപ്പോൾ കത്തിയത് ഫയലുകൾ മാത്രമാണെന്നും സാനിറ്റൈസർ (Sanitaizer) ഉൾപ്പെടെ അവിടെയുണ്ടായിരുന്ന മറ്റ് വസ്തുക്കൾക്ക് ഒന്നും സംഭവിച്ചിട്ടില്ലയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.  ഫോറൻസിക് ലാബിലെ ഫിസിക്സ്  വിഭാഗമാണ് സിജെഎം കോടതിയിൽ (CJM Court) റിപ്പോർട്ട് സമർപ്പിച്ചത്.  എഡിജിപി മനോജ് എബ്രാഹാമിനും കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്പിയ്ക്കും റിപ്പോർട്ടിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.  


Also read: സെക്രട്ടേറിയറ്റ് തീപിടുത്തം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്


ഇതോടെ   ഷോർട്ട്സർക്യൂട്ടാണ് (Short circuit) തീപിടുത്തത്തിനുള്ള കാരണം എന്ന സർക്കാരിന്റെ കണ്ടുപിടുത്തം പൊളിയുകയാണ്.  തീപിടിച്ച സ്ഥലത്തുനിന്നും ലഭിച്ച 24 വസ്തുക്കൾ പരിശോധിച്ച  ശേഷമാണ് ഈ നിഗമനത്തിൽ എത്തിചേർന്നത്.  തീപിടുത്തം ഉണ്ടായ ദിവസം ജില്ലാ ഫോറൻസിക്  ഓഫീസറുടെ നേതൃത്വത്തിൽ സാംപിളുകൾ ശേഖരിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണ് ഫോറൻസിക് ലാബിലെ ഫിസിക്സ്, കെമസ്ട്രി ഡിവിഷനുകളിൽ നിന്ന്  ഉദ്യോഗസ്ഥരെത്തി സാംപിളുകൾ ശേഖരിച്ചത്.  ഇവർ കത്തിയ സ്ഥലത്തു നിന്നും ചാരം ഉലപ്പെടെയുള്ളശേഖരിക്കുകയും തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വഴി സീൽചെയ്ത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. കോടതി ഇവ തെളിവായി രേഖപ്പെടുത്തിയശേഷം സീൽ ചെയ്തകവറിൽ ഫോറൻസിക് ലാബിന് (Forensic Lab) തിരിച്ചയച്ചു കൊടുത്തു.  ഇതിനുശേഷമാണ് പരിശോധന നടത്തിയത്.   


Also read: സെക്രട്ടറിയേറ്റിൽ തീപിടുത്തം; ഫൈലുകൾ കത്തി നശിച്ചതായി സൂചന..!


ആഗസ്റ്റ് 25 നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ  തീപിടുത്തം  ഉണ്ടായത്.  സ്വർണക്കടത്ത് കേസു (Gold smuggling case)മായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുള്ള ആസൂത്രിത തീപിടുത്തമാണിതെന്ന് രാഷ്ട്രീയ ആരോപണം ഉയർന്നിരുന്നു.  സംഭവത്തിൽ അന്വേഷണം നടത്തിയ സംഘം തീപിടുത്തത്തിന് പിന്നിൽ അട്ടിമറിയൊന്നും ഇല്ലെന്ന നിഗമനത്തിലാണ് എത്തിയത്.   


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)