ഷാരോൺ വധക്കേസിൽ നിർണായക തെളിവുമായി മെഡിക്കൽ സംഘം. കഷായത്തിൽ കലർത്തിയത് കളനാശിനിയായി ഉപയോ​ഗിക്കുന്ന പാരക്വിറ്റാണെന്ന് ​മെഡിക്കൽ സംഘം കോടതിയിൽ മൊഴി നൽകി. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ.എം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച ഡോക്ടർമാർ മൊഴി നൽകിയത്.‌


COMMERCIAL BREAK
SCROLL TO CONTINUE READING

​ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി വെബ്സെർച്ചിലൂടെ മനസ്സിലാക്കിയതിന്റെ ഡിജിറ്റൽ തെളിവും പ്രോസിക്യൂഷൻ ഹാജരാക്കി. ഒക്ടോബർ 15 നാണ് ഷാരോൺ കേസുമായി ബന്ധപ്പെട്ട വിചാരണ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കോടതിയിൽ വാദം തുടരുന്നതിനിടെയാണ് ഗ്രീഷ്മക്കെതിരെ ഗുരുതര തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്.


Read Also: നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു!


വിഷം നൽകുന്നതിന് മണിക്കൂറുകൾക്ക് മുൻപ്‌ ഗ്രീഷ്മ പാരക്വിറ്റ് വിഷം മനുഷ്യശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഇന്റർനെറ്റിൽ തിരഞ്ഞതായും 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്‌സെര്‍ച്ചിലൂടെ മനസിലാക്കിയതായും പ്രോസിക്യൂഷൻ വാദിച്ചു. 


തഹസിൽദാർ നൗഷാദിന്റെ സാന്നിധ്യത്തിലാണ് ഗ്രീഷ്മ വെബ് സെർച്ച് ചെയ്ത തെളിവുകൾ ഫോണിൽനിന്നു കണ്ടെടുത്ത് മഹസർ തയ്യാറാക്കിയത്. വിഷത്തിന്റെ കുപ്പിയും മറ്റുതെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. താലികെട്ടിയശേഷം ഇരുവരും ഒരുമിച്ച് തൃപ്പരപ്പിലെ ഹോട്ടലിൽ താമസിച്ചിരുന്നു. ഹോട്ടൽ മാനേജർ കോടതിയിലെത്തി ഗ്രീഷ്മയെ തിരിച്ചറിഞ്ഞു. 


Read Also: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ഇന്ന് പ്രത്യേക മുന്നറിയിപ്പുകളില്ല!


പാറശ്ശാല സ്വദേശിയായ ഷാരോണും തമിഴ്നാട്ടിലെ ദേവിയോട് സ്വദേശിയായ ​ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. ഇതിനിടെ ആർമി ഉദ്യോ​ഗസ്ഥനുമായി വിവാഹം ഉറപ്പിക്കുന്നു. ഗ്രീഷ്മയുടെ ജാതകപ്രകാരം ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യൻ പറഞ്ഞതിനെ തുടർന്നാണ് താലികെട്ടിയശേഷം ഷാരോണിനെ കഷായത്തിൽ  വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്.


ഷാരോൺ കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടും അമ്മാവൻ നിർമൽകുമാർ മൂന്നും പ്രതികളാണ്. ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനൽകിയത് മൂന്നാം പ്രതിയായ അമ്മാവൻ നിർമൽകുമാറാണ്. 


പരമാവധി തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ ആണ് പ്രോസിക്യൂഷൻ തീരുമാനം. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ 141 സാക്ഷികൾ ആണുള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.