സർവകലാശാല പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ശശി തരൂർ ഗവർണറെ കണ്ടു
നാളെ മുതൽ നടത്താൻ തീരുമാനിച്ച പരീക്ഷ മാറ്റിവയ്ക്കണം എന്ന ആവശ്യവുമായിട്ടാണ് ശശി തരൂർ ഗവരണരെ കണ്ടത്.
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിൽ സർവകലാശാല പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ ശശി തരൂർ എംപി ഗവർണറെ കണ്ടു. നാളെ മുതൽ നടത്താൻ തീരുമാനിച്ച പരീക്ഷ മാറ്റിവയ്ക്കണം എന്ന ആവശ്യവുമായിട്ടാണ് ശശി തരൂർ ഗവരണരെ കണ്ടത്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന പ്രതികരണമാണ് ഗവർണർ നൽകിയതെന്ന് തരൂർ (Shashi Tharoor) പറഞ്ഞു. നാളെ മുതലാണ് സംസ്ഥാനത്തെ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നടക്കുന്നത്.
കൊവിഡ് മഹാമരിക്കിടയിൽ നടത്തുന്ന പരീക്ഷക്കെതിരെ ഒരുകൂട്ടം വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷവും രംഗത്തുണ്ട്. മഹാമാരി കൂടിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഓഫ് ലൈൻ പരീക്ഷ (University Exams) നടത്തുന്നതിൽ വിദ്യാർത്ഥികൾ ആശങ്കയിലാണ്. ഭൂരിപക്ഷം വിദ്യാർത്ഥികളും വാക്സിൻ എല്ലാവർക്കും ലഭിച്ചിട്ടില്ല എന്ന കാര്യവും ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാൽ പരീക്ഷകൾ മാറ്റിവയ്ക്കുന്നത് അക്കാദമിക് രംഗത്തെ ബാധിക്കുമെന്നും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല സർവകലാശാലയുടെ പരിഹയിക്ക് പുറത്തുള്ള കോളേജുകളിൽ 435 കുട്ടികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.
Also Read: University Exams: സർവ്വകലാശാല ഫൈനൽ സെമസ്റ്റർ ജൂൺ 28 മുതൽ, അറിയേണ്ടത് ഇവയാണ്
ഇതിനിടയിൽ നൽ മുതൽ പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്രാനുമതി നേടാമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രചെയ്യുന്നതിന് യാതൊരു വിധ തടസവും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA