തിരുവനന്തപുരം: പാർട്ടിക്കകത്തെ അസംതൃപ്തരുടെ അഭിപ്രായം കേൾക്കാൻ ആരുമില്ലാതെ വന്നാൽ അവർ പാർട്ടി വിട്ട് പോകുമെന്ന് ശശി തരൂർ.അവരെ കേൾക്കാൻ ഒരാളുണ്ടെന്ന തോന്നൽ ഉണ്ടാക്കാനാണ് ആഗ്രഹിച്ചത്.നിലവിൽ പാർട്ടിയെ  നയിക്കുന്നവരുടെ രീതിയിൽ തന്നെയാണ് പാർട്ടി പോകുന്നത്


COMMERCIAL BREAK
SCROLL TO CONTINUE READING

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ വലിയ നേതാക്കളുടെ പിന്തുണയല്ല പ്രതീക്ഷിച്ചത്. സാധാരണ പ്രവർത്തകരുടെ  ശബ്ദം കേൾപ്പിക്കാനാണ് ഇറങ്ങിയത്. എല്ലാവരും പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും തരൂർ പറഞ്ഞു.


ALSO READ: പോലീസ് ഉദ്യോഗസ്ഥർക്ക് പിഎഫ്ഐ ബന്ധം; വാർത്ത അടിസ്ഥാന രഹിതമെന്ന് സംസ്ഥാന പോലീസ്


തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിൽ വിജയദശമി ദിനത്തിൽ എത്തിയതായിരുന്നു തരൂർ.  ക്ഷേത്ര ദർശനത്തിനു ശേഷം മണ്ഡപത്തിലെത്തിയ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പത്തോളം കുഞ്ഞുങ്ങളെ ഹരിശ്രീ എഴുതിച്ചു. ശശി തരൂരും നിരവധി കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു. വർഷങ്ങളായി ഇഷ്ടത്തോടെ ചെയ്യുന്ന ചടങ്ങാണ് ഇതെന്ന് തരൂർ പറഞ്ഞു. ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.