കാസർകോട്:  ഷിഗെല്ല വ്യാപന ആശങ്കയെ തുടർന്ന് കാസർകോട് ജാ​ഗ്രതാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് ആരോ​ഗ്യവകുപ്പ്. ഷവർമ്മ് കഴിച്ച് ആശുപത്രിയിലായവർക്ക് ഭക്ഷ്യവിഷബാധ ഏൽക്കാൻ കാരണം ഷി​ഗെല്ലാ ബാക്ടീരിയ ആണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ് ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും എന്നതിനാൽ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. 57ഓളം പേരാണ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വയറിളക്കം, പനി, വയറുവേദന, നീർഡ്ഡലീകരണം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്. കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എവി രാംദാസും ഇക്കാര്യം വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്.


Also Read: Shawarma Issue: ഷവർമ്മ ഇനി വെറുതെ ഉണ്ടാക്കാൻ പറ്റില്ല, വരുന്നു ഏകീകൃത മാനദണ്ഡം


അതേസമയം ഭക്ഷണത്തില്‍ നിന്നാണ് രോഗബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാൽ ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനും ആലോചനയുണ്ട്.


Also Read: അനധികൃത ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്ക് പൂട്ട്; സംസ്ഥാന വ്യാപക പരിശോധന


ഇതുവരെ മൂന്ന് പേരാണ് ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയന്റിന്റെ മാനേജർ പടന്ന സ്വദേശി  അഹമ്മദ്, മാനേജിംഗ് പാർട്ണർ മംഗളൂർ കൊല്യ സ്വദേശി അനക്സ് ഗാർ, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപന ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനെതിരെയും കേസെടുക്കാൻ തീരുമാനിച്ചതോടെ യുഎഇയിലുള്ള ഇദേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.