സ്വർണ്ണക്കടത്ത് കേസിൽ എം. ശിവശങ്കറിന്റെ (M.Shivashankar) മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച (28/10/20) ഹൈക്കോടതി പരിഗണിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചവരെ എം.  ശിവശങ്കറിനെ അറസ്റ്റു ചെയ്യാൻ പാടില്ലയെന്നും ഹൈക്കോടതി (High Court) അറിയിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read:  സംസ്ഥാനത്ത് 8511 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 6118 പേർ 


ഇതിനിടയിൽ കാർഗോ ബാഗുകൾ വിട്ടുകിട്ടാൻ ശിവശങ്കർ (M.Shivashankar) കസ്റ്റംസിനെ വിളിച്ചുവെന്ന ഇഡിയുടെ വാദം  ശിവശങ്കറിന് അടിയാകും.  ഇത് സംബന്ധിച്ച തെളിവുകൾ സീൽഡ് കവറിൽ ഇഡി (ED) കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്.  ശിവശങ്കറിന്റെ ആശുപത്രിവാസം മുൻകൂർ തയ്യാറാക്കിയ തിരക്കഥയാണെന്നും ഇത് അറസ്റ്റ് ഒഴിവാക്കാനുള്ള നാടകമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. 


Also read: Kerala Chicken Supervisor തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു  


എന്നാൽ താൻ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ശിവശങ്കർ (M.Shivashankar) കോടതിയെ അറിയിച്ചു. സ്വർണക്കടത്ത് കേസിലെ രണ്ടു പ്രതികൾക്ക്  കൂടി NIA ഇന്ന് ജാമ്യം അനുവദിച്ചിട്ടുണ്ട്.  


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)