പാലക്കാട്: കെ.പി.സി.സി വർക്കിങ്ങ് പ്രസിഡന്റ് കെ.സുധാകരന്റേത് കടുത്ത ജാതി അതിക്ഷേപമാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. പക്ഷെ സി.പി.എമ്മിന് അത് തിരുത്താൻ ഒട്ടും അർഹതയില്ലെന്നും ശോഭാസുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.   അത് അധിക്ഷേപമാണെന്ന് മനസ്സിലാക്കാൻ കാലടി സർവ്വകലാശാലയിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആകണമെന്നൊന്നുമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

പക്ഷേ കെ സുധാകരനെ തിരുത്തിക്കാൻ സിപിഎമ്മിന് അർഹതയുണ്ടോ എന്നതാണ് ന്യായമായ ചോദ്യം. ആ അർഹത കേവലം പിണറായി വിജയന്റെ(Pinarayi Vijayan) തന്നെ മാടമ്പി സ്വഭാവമുള്ള പ്രസ്താവനകൾ  കൊണ്ട് നഷ്ടപ്പെട്ടതല്ല. 


ALSO READ:  Old Currency Notes: പഴയ 100, 10, 5 രൂപ നോട്ടുകൾ പിന്‍വലിക്കുമോ? RBI പറയുന്നു


കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഘടന മുതൽ അവർ പുലർത്തുന്ന മനുഷ്യത്വരഹിതമായ വിവേചനം കൊണ്ടാണ് കെ സുധാകരനെ തിരുത്തുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക്(Communist Party) ധാർമികമായി അവകാശമില്ല എന്ന് ഞാൻ കരുതുന്നതെന്നും അവർ പോസ്റ്റിൽ വ്യക്തമാക്കി. അതേസമയം കെ.സുധാകരന്റെ പരാമർശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. ചെത്തുകാരന്റെ മകനായതിൽ അഭിമാനമുണ്ടെന്നും അത് തെറ്റായ കാര്യമായി കാണുന്നില്ലെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി.


ALSO READ: Aero India:ഇന്ത്യയുടെ വ്യമയാന ശക്തി കാണിച്ച പ്രദർശനത്തിൽ വ്യോമസേനയുടെ അഭ്യാസ പ്രകടനങ്ങൾ കാണാം


പോസ്റ്റിന്റെ പൂർണരൂപം വായിക്കാം



 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.