നേപ്പാള്‍;പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം;ഭരണ കക്ഷിയിലെ തമ്മിലടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബധിച്ചെന്ന് ആക്ഷേപം!

നേപ്പാളില്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ രാജി ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 

Last Updated : Aug 28, 2020, 09:43 AM IST
  • നേപ്പാളില്‍ പ്രതിപക്ഷവും പ്രധാനമന്ത്രിക്കെതിരെ രംഗത്ത്
  • കോവിഡിന്‍റെ വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപെട്ടെന്നും ആക്ഷേപം
  • കോവിഡ് പ്രതിരോധവുമായി ബന്ധപെട്ട് യാതൊരു പദ്ധതിയും തയ്യാറാക്കാന്‍ കഴിഞ്ഞിട്ടില്ല
  • സര്‍ക്കാര്‍ മഹാമാരിക്കെതിരെ എങ്ങനെയാണ് പോരാടുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക്‌ അറിയണം എന്നും നേപ്പാളി കോണ്‍ഗ്രസ്‌
നേപ്പാള്‍;പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷം;ഭരണ കക്ഷിയിലെ തമ്മിലടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബധിച്ചെന്ന് ആക്ഷേപം!

കാഠ്‌മണ്ഡു:നേപ്പാളില്‍ ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ രാജി ആവശ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 
പ്രതിപക്ഷവും പ്രധാനമന്ത്രിക്കെതിരെ രംഗത്ത്.
രാജ്യത്ത് ഭരണ സ്തംഭനം നാളുകളായി നിലനില്‍ക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.പ്രതിപക്ഷ പാര്‍ട്ടികളായ നേപ്പാളി കോണ്‍ഗ്രസ്സും ജനതാ സമാജ്വാദി പാര്‍ട്ടി-നേപ്പാള്‍
എന്നീ പാര്‍ട്ടികളാണ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും സര്‍ക്കാര്‍ നിരുത്തര വാദമായാണ് പെരുമാറുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
കോവിഡിന്‍റെ വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപെട്ടെന്നും സര്‍ക്കാരിന് കോവിഡ് പ്രതിരോധവുമായി ബന്ധപെട്ട് യാതൊരു പദ്ധതിയും തയ്യാറാക്കാന്‍ 
കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യ പ്രവവര്‍ത്തകര്‍ അടക്കം അവഗണിക്കപെടുകായാണെന്നും നേപ്പാളി കോണ്‍ഗ്രസ്‌ ജോയിന്റ് ജനറല്‍ സെക്രട്ടറി എന്‍സി പ്രകാശ്‌ ശരണ്‍ മഹത് പറയുന്നു.
മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപെട്ടുള്ള തര്‍ക്കം നിലനില്‍ക്കുകയാണ്,ആറു മാസങ്ങള്‍ക്ക് ശേഷം ചേരുന്ന പാര്‍ട്ടി 
ജനറല്‍ കണ്‍വെന്‍ഷനില്‍ എല്ലാ പ്രശ്നവും ചര്‍ച്ച ചെയ്യാം എന്ന ധാരണയില്‍ നേപ്പാളി കോണ്‍ഗ്രസ്‌ എത്തിയിട്ടുണ്ട്,
അതിനിടെ യാണ് പാര്‍ട്ടി പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്,സര്‍ക്കാര്‍ മഹാമാരിക്കെതിരെ എങ്ങനെയാണ് പോരാടുന്നതെന്ന് 
രാജ്യത്തെ ജനങ്ങള്‍ക്ക്‌ അറിയണം എന്നും നേപ്പാളി കോണ്‍ഗ്രസ്‌ ആവശ്യപെടുന്നു.

Also Read:നേപ്പാള്‍ ഭരണകക്ഷിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നിര്‍ദ്ദേശം;ഒലി മന്ത്രിസഭയില്‍ അഴിച്ച്പണി വേണം!

ജനതാ സമാജ്വാദി പാര്‍ട്ടി -നേപ്പാള്‍ ചെയര്‍മാന്‍ ഉപേന്ദ്ര യാദവ് പ്രധാനമന്ത്രി കെപി ശര്‍മ ഒലിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
ലോക്ക്ഡൌണും കര്‍ഫ്യുവും കോവിഡിനെ പ്രതിരോധിക്കാന്‍ മതിയായ നടപടിയല്ല,സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ മെഡിക്കല്‍ ഉപകരണങ്ങളും 
കോവിഡ് ബാധിതര്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകളും വെന്റിലേറ്റര്‍ സൗകര്യവും മറ്റും അടിയന്തരമായി അടിയന്തിരമായി എത്തിക്കുകയാണ് വേണ്ടതെന്നും അദ്ധേഹം 
പറഞ്ഞു.
സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകാതിരിക്കുന്നതിന് വേണ്ടിയാണ് പാര്‍ലമെന്റ് സമ്മേളനം പ്രതിപക്ഷ പാര്‍ട്ടികളുമായി പോലും 
ആലോചിക്കാതെ നിര്‍ത്തിവെച്ചതെന്നും അദ്ധേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ അനുസരിച്ച് നേപ്പാളില്‍ 35,529 പേരിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

Trending News