തിരുവനന്തപുരം: കാട്ടാക്കടയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്  സ്‌കൂട്ടർ യാത്രികൻ മരിച്ചു.  കാട്ടാക്കട പേരെക്കൊനം ആനകുഴി സജിത ഭവനിൽ സുരേന്ദ്രൻ (62) ആണ്‌ മരിച്ചത്.
തിരുവനന്തപുരം റോഡിൽ പൊട്ടൻകാവിന് സമീപമാണ് അപകടം. കാട്ടക്കാടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്


COMMERCIAL BREAK
SCROLL TO CONTINUE READING

കാട്ടാക്കടയിൽ നിന്നും മലയിൻകീഴ് ഭാഗത്തേക്ക് പോകുകയായിരുന്നു സുരേന്ദ്രൻറെ ആക്ടിവ സ്‌കൂട്ടറിലേക്ക് കാർ ഇടിച്ചു  കയറുകയായിരുന്നു. 100 മീറ്ററോളം ഇടിച്ചു നിരക്കി പോയാണ് കാർ നിന്നത്.ഉള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു സുരേന്ദ്രൻ. അപകടത്തിൽ സ്‌കൂട്ടർ പൂർണ്ണമായും തകർന്നു.


ALSO READ: Crime News: പിറന്നാളാണെന്ന് പറഞ്ഞ് വിളിച്ച് വരുത്തി, പതിനാറുകാരിയെ തീകൊളുത്തി യുവാവ്


 

 

സുരേന്ദ്രന്റെ കാൽ ഒടിയുകയും  വാരിയെല്ലുകൾക്കും  തലക്കും ഗുരുതര പരിക്കേൽക്കുകയും ചെയ്തു.  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.അപകടത്തിൽ  കാറിന്റെ മുൻഭാഗം തകർന്നു. സ്ഥലത്ത് ഒാടിയെത്തിയ പ്രദേശവാസികൾ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.