Kochi : സംസ്ഥാന മുൻ ഡെപ്യൂട്ടി സ്പീക്കറും (Deputy Speaker) കൊച്ചി കോർപറേഷന്റെ (Kochi Corporation) മുൻ മേയറുമായിരുന്ന മുസ്ലീം ലീഗ് നേതാവ് കെ എം ഹംസക്കൂഞ്ഞ് (KM Hamsakunju) അന്തരിച്ചു. 84-കാരനായിരുന്ന ഹംസക്കുഞ്ഞ് കേരളത്തിലെ ഏഴാം നിയമസഭ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഹൃദയാഘതത്തെ തുടർന്ന് സ്വന്തം വസതിയിൽ വെച്ച് ഇന്നലെ രാത്രി 9 മണിക്ക് ശേഷമായിരുന്നു അന്ത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

തൊഴിലാളി .യൂണിയൻ പ്രസ്ഥാനങ്ങളിലൂടെയാണ് ഹംസ രാഷ്ട്രീയത്തിലേക്കെത്തുന്നത്. കൊച്ചി കോർപ്പറേഷൻ രുപീകരിക്കുന്നതിന് മുമ്പ് എറണാകുളം മുൻസിപാലിറ്റിയിൽ അംഗമായിരുന്നു. തുടർന്ന് 1969ൽ കൊച്ചി കോർപ്പറേഷൻ രുപീകരിച്ചതിന് ശേഷം ആദ്യ കൗൺസിലിൽ അംഗമായിരുന്നു.


ALSO READ : Dennis Joseph അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം


ശേഷം 1973ൽ കൊച്ചിയുടെ മേയറായി സ്ഥാനം വഹിക്കുകയും ചെയ്തു. ശേഷം 1982ൽ മട്ടാഞ്ചേരിയിൽ നിന്ന് മുസ്ലീം ലീഗിന്റെ സ്ഥാനാർഥിയായി നിയമസഭയിലേക്കും പിന്നാലെ ഡെപ്യൂട്ടി സ്പീക്കറായി ചുമതല ലഭിക്കുകയും ചെയ്തു. എന്നാൽ 1986ൽ ഡെപ്യൂട്ടി സ്പീക്കഡ സ്ഥാനത്ത് നിന്ന് രാജിവെച്ച് ഒഴിയുകയും ചെയ്തു.


1975ൽ മുസ്ലീം ലീഗിന്റെ എറണാകുളം ജില്ല സെക്രട്ടറിയായിരുന്നു ഹംസകുഞ്ഞ്. കൂടാതെ കേരള ടൂറിസം വികസന കോർപ്പറേഷന്റെയും, ജിസിഡിഎ അതോറിറ്റിയുടെയും അംഗമായും പ്രവർത്തിച്ചിരുന്നു.


ALSO READ : നടനും എഴുത്തുകാരനുമായിരുന്ന മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു


സംസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി പള്ളിയൽ നടത്തും. നബീസയാണ് ഭാര്യ, ഒരു മകനും മകളുമുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.