നടനും എഴുത്തുകാരനുമായിരുന്ന മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

ഒൻപതോളം നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : May 11, 2021, 11:03 AM IST
  • 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി
  • . 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു
  • . 15 സിനിമകളിൽ വേഷമിട്ടിട്ടുണ്ട്
നടനും എഴുത്തുകാരനുമായിരുന്ന മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു

തൃശ്ശൂർ: നടനും എഴുത്തുകാരനുമായിരുന്ന മാടമ്പ് കുഞ്ഞുകുട്ടൻ (Madampu Kunjukuttan) (80) അന്തരിച്ചു. കോവിഡ് ബാധ്യയെ തുടർന്ന് തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാടമ്പ് ശങ്കരൻ നമ്പൂതിരി എന്നാണ് യാഥാർഥ പേര്. 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. 

ചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി. 2001 ൽ ബി.ജെ.പി. ടിക്കറ്റിൽ കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. 15 സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

Also ReadOxygen Crisis: തിരുപ്പതിയിലെ ആശുപത്രിയിൽ 11 കൊവിഡ് രോഗികൾ മരിച്ചു 

അശ്വത്ഥാമാവ്,മഹാപ്രസ്ഥാനം,അവിഘ്നമസ്തു, ഭ്രഷ്ട്,എന്തരോ മഹാനുഭാവുലു,നിഷാദം,പാതാളം,ആര്യാവർത്തം,അമൃതസ്യ പുത്രഃ എന്നിവായാണ് പ്രധാന കൃതികൾ.മകൾക്ക് (തിരക്കഥ, സംഭാഷണം),2003 - ഗൗരീശങ്കരം (തിരക്കഥ),2003 - സഫലം (തിരക്കഥ, സംഭാഷണം),2000 - കരുണം (തിരക്കഥ),1997 - ദേശാടനം (തിരക്കഥ).

ആനചന്തം,പോത്തൻ വാവ,വടക്കുംനാഥൻ,അഗ്നിനക്ഷത്രം,കാറ്റുവന്നു വിളിച്ചപ്പോൾ,കരുണം,അഗ്നിസാക്ഷി,ചിത്രശലഭം,ദേശാടനം
,ആറാംതമ്പുരാൻ,അശ്വത്ഥാമാവ് എന്നിവയാണ് മാടമ്പ് അഭിനയിച്ച ചിത്രങ്ങൾ.

ALSO READ : Operation Java നീണ്ട 75 ദിവസത്തിന് ശേഷം ഷേണായിസിൽ നിന്നും പിവിആറിൽ നിന്നും പടി ഇറങ്ങുന്നു, ചിത്രം ഇനി കാണാൻ സാധിക്കുന്നത് Zee5 ലും Zee Keralam ചാനലിലും

സിനിമ,തത്ത്വ ചിന്ത,വേദങ്ങൾ,മാതംഗശാസ്ത്രം, എന്നീ വിഷയങ്ങളിലെല്ലാം വലിയ അറിവ് മാടമ്പിനുണ്ടായിരുന്നു. കൈരളി ടീവിയിലെ ഇ.ഫോർ എലഫെൻറായിരുന്നു ഏറ്റവുമധികം മാടമ്പിനെ ജനപ്രിയനാക്കിയ പരിപാടി.ഭാര്യ: പരേതയായ സാവിത്രി അന്തർജ്ജനം,മക്കൾ: ഹസീന,ജസീന

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News