തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് ( Travancore Dewasom Board ) കീഴിലെ ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ശാഖകൾക്ക് വിലക്ക്. 1240 ക്ഷേത്രങ്ങളിലെ ആർ.എസ്.എസ് ശാഖകൾക്കാണ് വിലക്ക്. ശാഖകൾ ക്ഷേത്ര പരിസരത്ത് അനുവദിക്കില്ലെന്ന് ദേവസ്വം കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷേത്രത്തിന്റെ ഗ്രൌണ്ടിലടക്കം ആർ.എസ്.എസ് (RSS) ശാഖയുടെ മാസ്ഡ്രില്ലോ,മറ്റ് പ്രവർത്തനങ്ങളോ നടത്താൻ അനുവദിക്കില്ല. വിലക്ക് ലംഘിച്ച് ഏതെങ്കിലും ക്ഷേത്രത്തിൽ ശാഖാപ്രവർത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി കണ്ടാൽ അത് തടയുന്നതിനുള്ള നടപടികൾ ക്ഷേത്രം ജീവനക്കാർ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ വിവരം കമ്മീഷണറുടെ ഓഫീസിലും അറിയിക്കണം . ഇക്കാര്യത്തിൽ ജീവനക്കാർ വീഴ്ച വരുത്തിയാൽ വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.


Also read: Kerala Assembly Election 2021: കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കൊറോണ


ക്ഷേത്ര (Kerala Temples) ആചാരത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല. മുൻപും ക്ഷേത്രങ്ങളിൽ ആയുധ അഭ്യാസമടക്കം നിരോധിച്ചു കൊണ്ട് ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു. എന്നാൽ അതൊന്നും പ്രാവർത്തികമാക്കാൻ സർക്കാരിനോ , ബോർഡിനോ സാധിച്ചില്ല.


Also read: നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് Covid വ്യാപനം വര്‍ദ്ധിക്കും, മുന്നറിയിപ്പ്


തിരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാന സർക്കാരിൻറെ പക വീട്ടലാണെിതെന്നു പ്രശ്നത്തിനെതതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതേസമയം എന്താണ് ഇതിനുള്ള കാരണമെന്നതിൽ ദേവസ്വം ബോർഡ് വിശദീകരണം നൽകിയിട്ടില്ല.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക