Cherthala RSS Worker Murder: കേസ് എൻ.ഐ അന്വേഷിക്കണമെന്ന് മീനാക്ഷി ലേഖി എം.പി

വ​യ​ലാ​ർ ആ​ശാ​രി​പ്പ​റ​മ്പിൽ രാ​ഹു​ൽ ആ​ർ. കൃ​ഷ്ണ​യാ​ണ് മ​രി​ച്ച​ത്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2021, 05:10 PM IST
  • ആർഎസ്‌എസ് പ്രവർത്തകൻ നന്ദുകൃഷ്ണയുടെ കൊലപാതകക്കേസ് സംസ്ഥാനം വിട്ടു നൽകിയാൽ സിബിഐ അന്വേഷിക്കുമെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. യഥാർഥ
  • നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനകൾ പുതിയ രൂപത്തിൽ വരുന്നതാണു വയലാറിൽ കണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.
  • സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Cherthala RSS Worker Murder: കേസ് എൻ.ഐ അന്വേഷിക്കണമെന്ന് മീനാക്ഷി ലേഖി എം.പി

ന്യൂഡൽഹി: ആലപ്പുഴ വയലാറിലെ ആർ.എസ്.എസ് (RSS) പ്രവർത്തകന്റെ മരണം എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മീനാക്ഷി ലേഖി എം.പി. സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. യഥാർഥ പ്രതികളെ പിടിക്കാൻ ശ്രമിക്കുന്നില്ല. അടുത്ത കാലത്ത് നടന്ന എല്ലാ രാഷ്ട്രീയ കൊലപാതകങ്ങൾക്കും തമ്മിൽ ബന്ധമുണ്ടെന്നും അവർ പറഞ്ഞു. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണം-അവർ പറഞ്ഞു. ഡൽഹിയിൽ നടന്ന ശ്രദ്ധാഞ്ജലിയിൽ സംസാരിക്കുകയായിരുന്നു എം.പി.

വ​യ​ലാ​ർ ആ​ശാ​രി​പ്പ​റ​മ്പിൽ രാ​ഹു​ൽ ആ​ർ. കൃ​ഷ്ണ​യാ​ണ് (ന​ന്ദു) മ​രി​ച്ച​ത്. ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനായിരുന്നു മരിച്ച നന്ദു  ചേ​ർ​ത്ത​ല​യി​ലുണ്ടായ (RSS-SDPI )സം​ഘ​ർ​ഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ALSO READHarthal: RSS പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ചു, ആലപ്പുഴയില്‍ ഇന്ന് BJP ഹര്‍ത്താല്‍

അതേസമയം ആർഎസ്‌എസ് പ്രവർത്തകൻ നന്ദുകൃഷ്ണയുടെ കൊലപാതകക്കേസ് സംസ്ഥാനം വിട്ടു നൽകിയാൽ സിബിഐ(CBI) അന്വേഷിക്കുമെന്നു കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. യഥാർഥ പ്രതികളെ ഉടൻ പിടികൂടണം. അക്രമത്തിനിരയായവരുടെ സംരക്ഷണം ബിജെപി സംസ്ഥാന ഘടകം ഏറ്റെടുക്കുമെന്നും പറഞ്ഞു. നിരോധിക്കപ്പെട്ട ഭീകരവാദ സംഘടനകൾ പുതിയ രൂപത്തിൽ വരുന്നതാണു വയലാറിൽ കണ്ടതെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു.

ALSO READ: Mukesh Ambaniയുടെ ആഡംബര വസതിക്കു സമീപം സ്‌ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം, അംബാനിക്കും നിതയ്ക്കും ഭീഷണി?

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News