എറണാകുളം: കോതമംഗലത്ത് ശക്തമായ മഴയ്ക്കൊപ്പം എത്തിയ കൊടുങ്കാറ്റിൽ തകർന്നത് മുപ്പതോളം വീടുകൾ. ഇന്ന് (ജൂലൈ 13) രാവിലെ പതിനൊന്നര മണിയോടെയാണ് ശക്തമായ മഴയ്ക്കൊപ്പം കൊടുങ്കാറ്റ് വീശിയത്. കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, കാട്ടാട്ടുകുളം പ്രദേശങ്ങളിലും തൃക്കാരിയൂർ മുനിസിപ്പാലിറ്റിയിലെ മലയൻകീഴ് ഗോമേന്തപ്പടി, വലിയപാറ തുടങ്ങിയ പ്രദേശങ്ങളെയാണ് കൊടുങ്കാറ്റ് രൂക്ഷമായി ബാധിച്ചത്. ശക്തമായ കാറ്റിൽ മുപ്പതോളം വീടുകൾ തകരുകയും വ്യാപകമായ കൃഷിനാശം ഉണ്ടാകുകയും ചെയ്തു. ഏകദേശം പത്ത് മിനിറ്റോളം നീണ്ടുനിന്ന കൊടുങ്കാറ്റിൽ കോടികളുടെ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി ഇലക്ട്രിക് പോസ്റ്റുകളും വൻ മരങ്ങളും ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. താലനാരിഴയ്ക്കാണ് ബൈക്ക്, കാർ യാത്രികർ രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ കാണാനാകുന്നത്. കൊടുങ്കാറ്റ് വീശിയതോടെ പേടിച്ച ജനം വീട് വിട്ട് ഇറങ്ങിയോടി. ഫയർഫോഴ്സ്, ഫോറസ്റ്റ് അധികൃതർ, പോലീസ് ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. '


Also Read: ബാറിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു; ബാറുടമയടക്കം 2 പേർക്ക് ഗുരുതര പരുക്ക്


 


നിരവധിപേരുടെ വീടുകളിലേക്ക് മരം മറിഞ്ഞ് വീണ് നാശനഷ്ടങ്ങൾ ഉണ്ടായി. കവളങ്ങാട് പഞ്ചായത്ത് ഓഫീസിന് പിന്നിലായി കൃഷി ചെയ്തിരുന്ന ഒരേക്കറോളം പാകമാകാറായ ഏത്തവാഴകളാണ് കാറ്റിൽ പൂർണ്ണമായി നശിച്ചത്. കുട്ടമംഗലം, കവളങ്ങാട്, തക്കാരിയൂർ, കോതമംഗലം എന്നീ പഞ്ചായത്തുകളിലെ വില്ലേജ് ഓഫീസർമാർ നഷ്ടം കണക്കാക്കി വരികയാണ്. കാറ്റ് വീശിയത് പകൽ സമയത്തായതിനാൽ ആളപായം ഒഴിവായി. കാലവർഷം ശക്തമായതോടെ സംസ്ഥാനത്തിന്റെ പല ഭാ​ഗങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. 


Kerala Rain: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും യെല്ലോ അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 14 ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. അടുത്ത അഞ്ച് ദിവസം മഴ തുടർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴയുണ്ടാകും. ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.


ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പതിനാലിന് പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം, ഇടുക്കി,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും പതിനഞ്ചിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,  എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്. പതിനാറിന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.