ബാറിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു; ബാറുടമയടക്കം 2 പേർക്ക് ഗുരുതര പരുക്ക്

ബൈജുവിന്റെ മൃതദേഹം വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.കാറിൽ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Jul 13, 2022, 08:10 AM IST
  • ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു
  • ബാറിലെ ജീവനക്കാർ തന്നെ ക്വട്ടേഷൻ നൽകിയതാണെന്നാണ് പ്രാഥമിക നിഗമനം
ബാറിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു; ബാറുടമയടക്കം 2 പേർക്ക് ഗുരുതര പരുക്ക്

തൃശൂർ:തൃശൂർ തളിക്കുളത്ത് ബാറിലുണ്ടായ അക്രമത്തിലും കത്തിക്കുത്തിലും ഒരാൾ കൊല്ലപ്പെട്ടു. തളിക്കുളം സ്വദേശി ബൈജു (35) ആണു കൊല്ലപ്പെട്ടത്.ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റിട്ടുണ്ട്.ബൈജുവിന്റെ മൃതദേഹം വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കാറിൽ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.കൃഷ്ണരാജിനെ കൊച്ചിയി‌ലേയും അനന്തുവിനെ തൃശൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പത്തു ദിവസം മുമ്പാണ് ബാർ ഹോട്ടൽ തുടങ്ങിയത്.ബില്ലിൽ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു.ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി.

പ്രശ്നത്തിൽ ഇടപെടാൻ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു.ബാറിലെ ജീവനക്കാർ തന്നെ ക്വട്ടേഷൻ നൽകിയതാണെന്നാണ് പ്രാഥമിക നിഗമനം. ഏഴംഗ അക്രമി സംഘം കാറിൽ രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.ഇവരെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

 

 

 

Trending News